വിയന്ന മലയാളി അസോസിയേഷൻ രാജ്യാന്തര വോളിബോൾ ടൂർണമെന്റ് മേയ് നാലിന്
Mail This Article
വിയന്ന∙ വിയന്നയിലെ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ അതിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യാന്തര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വിയന്നയിലെ സിമ്മറിങ്ങിൽ സിമ്മറിങ്ങിൽ മേയ് നാലിന് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, ഓസ്ട്രേലിയ, യു കെ, യു എ ഇ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ ഏറ്റുമുട്ടും.മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിപിൻ ജോർജും മുൻ ഇന്ത്യൻ താരും കിഷോർകുമാറും അടങ്ങുന്ന ടീമും ടൂർണമെന്റിൽ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ടൂർണമെന്റിന്റെ വിജയത്തിനായി വിയന്നയിലെ മലയാളി സമൂഹത്തെ അസോസിയേഷൻ ക്ഷണിക്കുന്നതായി കോ ഓർഡിനേറ്റർ ലിൻറ്റോ പാലക്കുടി, .സ്പോഴ്സ് സെക്രട്ടറി രഞ്ചിത്ത് കുറുപ്പ്, പ്രസിഡന്റ് സുനിഷ് മുണ്ടിയാനിക്കൽ വൈസ് പ്രസിഡന്റ് ബാബു പോൾ തട്ടിൽ എന്നിവർ അറിയിച്ചു.