ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ മേയ് 4 മുതൽ 12 വരെ ആചരിക്കും. സെൻട്രൽ ലണ്ടനിലെ മോണുമെൻഡ് സ്റ്റേഷന് സമീപമുള്ള  സെന്റ് മാർഗരറ്റ് പാറ്റേൺസ് ചർച്ചിൽ വെച്ചാണ്‌ പെരുന്നാൾ ആചരിക്കുക. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്‌ ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. പി. ജെ. ബിനു അറിയിച്ചു.

പെരുന്നാളിനോട് അനുബന്ധിച്ച മേയ് 4ന് ഭദ്രാസന തലത്തിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തും. യുകെ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാർ മക്കാറിയോസിന്റെ ഓർമക്കായാണ് ക്വിസ് മത്സരം നടത്തപെടുന്നത്. മത്സരത്തിൽ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുക്കും. മേയ് 5 ന് ഞാറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരം, 9.30 ന് വിശുദ്ധ കുർബാന, തുടർന്ന് കൊടിയേറ്റ് എന്നിവ നടക്കും. പ്രധാന പെരുന്നാൾ ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട് മേയ് 11 ശനിയാഴ്ച വൈകിട്ട് 5:30 ന് സന്ധ്യാപ്രാർഥന, 6ന് കൺവെൻഷൻ സോങ്‌സ്, 6.30 ന് വചനപ്രഘോഷണം, 7.30 ന് സൺഡേ സ്കൂൾ കുട്ടികളുടെ മാർഗംകളി, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ നടക്കും.

സമാപന ദിവസമായ മേയ് 12ന് രാവിലെ 8.30 ന് പ്രഭാത നമസ്‍കാരം, 9.30 ന് വിശുദ്ധ കുർബാന, 11 ന് റാസ, നേർച്ച വിളമ്പ് എന്നിവ നടക്കും. തുടർന്ന് കൊടിയിറക്ക് എന്നിവ നടക്കും. ലണ്ടനിൽ ഇത്തവണ നടക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാതായും ഏവരെയും പെരുന്നാൾ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നയും ഇടവക ട്രസ്റ്റി വർഗീസ് മത്തായി, സെക്രട്ടറി എൽദോസ് ജേക്കബ്, പെരുന്നാൾ കൺവീനർ ജിഷോ ജോസഫ് എന്നിവർ അറിയിച്ചു.

ആയിരക്കണക്കിന് വിശ്വാസികൾക്ക് ആശ്വാസം നൽകുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ നാമകരണം ചെയ്ത സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ദേവാലയം ലണ്ടന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭാഗമായ ഇടവകയിൽ 1970 മുതൽ ആത്മീയ ശുശ്രൂഷകൾ നടന്നു വരുന്നു. ലണ്ടനിലെ ഇന്ത്യൻ ഓർത്തഡോക്സ് സമൂഹം എല്ലാ ഞായറാഴ്ചയും ബ്ലാക്ക്‌ഫ്രിയേഴ്സിന് സമീപമുള്ള സെന്റ് ആൻഡ്രൂ-ബൈ-ദ്-വാർഡ്രോബ് പള്ളിയിൽ വിശുദ്ധ കുർബാന ശുശ്രൂഷകൾ ആരംഭിച്ചതോടെയാണ് ഇടവകയുടെ യാത്ര ആരംഭിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്:
. ഫാ. ബിനു പി ജോസ് (വികാരി) +447448976144
. വർഗീസ് മത്തായി (ട്രസ്റ്റി) +447715557016
. എൽദോസ് ജേക്കബ് (സെക്രട്ടറി) +447846284986 
. ജിഷോ ജോസഫ് (കൺവീനർ) +447487671256

പെരുന്നാൾ ആചരിക്കുന്ന ദേവാലയ വിലാസം: St. Margaret Pattens Church Rood Lane, Eastcheap London, EC3M 1HS

English Summary:

City of London St George's Indian Orthodox Church Memoration of Saint Gheevarghese Sahada from 4th to 12th May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com