ADVERTISEMENT

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറലും യുകെയിലെ ക്‌നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയില്‍ പുത്തന്‍പുര 19 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക്. ഈ മാസം 11ന് മാഞ്ചസ്റ്ററില്‍ യാത്രയയപ്പ് പരിപാടി നടക്കും. കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്. യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി സമൂഹത്തിന്റെ ആത്മീയ വളർച്ചക്കായി നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഫാ. സജി മലയിൽപുത്തൻപുര. 

ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിന്നുകൊണ്ട് യുകെയിൽ എമ്പാടും ഓടിനടന്നു പ്രവർത്തിച്ച സജിയച്ചൻ ആണ് യുകെയുടെ മലയാറ്റൂർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന്റെയും, യുകെ കെസിഎയുടെയും തുടക്കക്കാരൻ.

fr-saji-malayil-sendoff-01
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-02
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-03
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-04
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-05
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-1
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-07
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-08
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-09
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-06
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക്.
fr-saji-malayil-sendoff-01
fr-saji-malayil-sendoff-02
fr-saji-malayil-sendoff-03
fr-saji-malayil-sendoff-04
fr-saji-malayil-sendoff-05
fr-saji-malayil-sendoff-1
fr-saji-malayil-sendoff-07
fr-saji-malayil-sendoff-08
fr-saji-malayil-sendoff-09
fr-saji-malayil-sendoff-06

2005 സെപ്റ്റംബറിൽ മാഞ്ചസ്റ്ററിൽ എത്തിയ  മാസ് സെന്ററുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിശ്വാസികളെ ഒരുമിച്ചു ചേർക്കുന്നതിനും,അവരുടെ ആത്മീയ വളർച്ചയിലും പങ്കാളിയായി. 2006 ൽ  മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ചു. സെന്റ് തോമസ് ആർ സി സെന്ററിനും സെന്റ് മേരീസ് സൺഡേ സ്കൂളിനും തുടക്കം കുറിച്ചു. മറുനാട്ടിൽ എത്തിയപ്പോൾ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാൽ അനുഭവങ്ങൾ പിന്നീട് അച്ചന്റെ നേതൃത്വത്തിൽ മാഞ്ചെസ്റ്ററിലും അനുഭവവേദ്യമായി. മുത്തുക്കുടകളും പൊൻ വെള്ളി കുരിശുകളുമെല്ലാം നാട്ടിൽ നിന്നുമെത്തിച്ചു മാഞ്ചെസ്റ്റെറിൽ പെരുന്നാൾ തുടങ്ങിയതോടെ യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ മാഞ്ചെസ്റ്ററിലേക്ക് ഒഴുകിയെത്തിതുടങ്ങി.

2008 ൽ യുവജനങ്ങൾക്കായി സാന്തോം യൂത്ത്‌ ആരംഭിക്കുകയും, യുകെകെ സിയെയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത അച്ചൻ പതിനെട്ടു വർഷക്കാലത്തോളം യുകെകെസിയെയുടെ  സ്പിരിച്യുൽ ഡയറക്ടറായും സേവനം ചെയ്തു. 2011 ൽ ക്നാനായ യുവജനങ്ങൾക്കായി യുകെ കെസിവൈൽ തുടക്കം കുറിച്ചു. തുടർന്ന് 2014 ഡിസംബറിൽ  മാഞ്ചസ്റ്ററിൽ  ക്നാനായ ചാപ്ലയൻസി അനുവദിച്ചപ്പോൾ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയനായി സജിയച്ചൻ.

ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ വികാരി ജനറലും ഒപ്പം ക്നാനായ സമൂഹത്തിന്റെ അധിക ചുമതലയും സജി മലയിൽപുത്തൻ പുരയെ തേടിയെത്തി. 2018 ഡിസംബറിൽ സിറോ മലബാർ സഭ മേജർ ആർച്ബിഷപ്പ് ആയിരുന്ന മാർ. ജോർജ് ആലഞ്ചേരി ക്നാനായ മിഷൻ പ്രഖ്യാപിച്ചപ്പോൾ മിഷൻ ഡയറക്ട്ടറായി നിയമിതനായി. തുടർന്ന് യുകെയിൽ എമ്പാടുമായി 15 മിഷനുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്നാനായ യുവജനങ്ങൾക്കായി പ്രീ മാര്യേജ് കോഴ്സ്, ക്നാ ഫയർ എന്ന പേരിൽ സ്പിരിച്യുൽ സംഘടനയും, ലിജിയൻ ഓഫ് മേരിക്കും സജിയച്ചൻ തുടക്കം കുറിച്ചു.

1995 ഏപ്രിൽ 19 ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, എടമുഖം, തിരൂർ എന്നീ ഇടവകകളിൽ സേവനം ചെയ്തതിനു ശേഷമാണ് സജിയച്ചൻ യുകെയിൽ എത്തിയത്.

യുകെയിലെ മലയാളി സമൂത്തിനൊപ്പം വിശ്രമമില്ലാതെ സഞ്ചരിച്ചുകൊണ്ട്  അവരുടെ ആത്മീയ വളർച്ചയിലും, സുഖദുഃഖങ്ങളിലും പങ്കാളിയായി, ക്നാനായ സമൂത്തിന്റെ വിശ്വാസ സപര്യക്ക് അടിത്തറ പാകിയശേഷം  സജിയച്ചൻ നാട്ടിലേക്ക് മടങ്ങുമ്പോൾ  അത് യുകെയിലെ സിറോ മലബാർ വിശ്വാസ സമൂത്തിനും അതിലുപരി ക്നാനായ സമൂത്തിനും തീരാ നഷ്ടമാണ്. അമേരിക്കയിൽ നിന്നും ഫാ. സുനി പടിഞ്ഞാറേക്കരയാണ് സജിയച്ചന് പകരമായി എത്തുന്നത്.

English Summary:

Fr. Saji Malayil back to India - Sendoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com