ADVERTISEMENT

സ്വിണ്ടൻ∙ യുകെയിലെ സ്വിണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമ്മപ്പെരുന്നാൾ ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. ടാൻവുഡ് സ്കൂൾ ഹാളിൽ വെച്ചാണ്‌ പെരുന്നാൾ ആചരിക്കുക. പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി എബി പി. വർഗീസ് മുഖ്യ കാർമികത്വം വഹിക്കും.ഇന്ന് രാവിലെ 8.45 ന് പ്രഭാത നമസ്കാരം, 9.30 ന് വിശുദ്ധ കുർബാന, 11.30 ന് പ്രദക്ഷിണം, ഉച്ചയ്ക്ക് 12 ന് ആശീർവാദം, 12.30 ന് നേർച്ച വിളമ്പ് എന്നിവ നടക്കും. സ്വിണ്ടനിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയാതായും ഏവരെയും പെരുന്നാൾ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നയും ഇടവക ട്രസ്റ്റി ബിനു ചാണ്ടപ്പിള്ള, സെക്രട്ടറി എബി ഐസക്ക് എന്നിവർ അറിയിച്ചു. 


കൂടുതൽ വിവരങ്ങൾക്ക്:
•ഫാ.എബി പി വർഗീസ് (വികാരി): +447405178770 •ബിനു ചാണ്ടപ്പിള്ള (ട്രസ്റ്റി): +447803131356 
•എബി ഐസക്ക് (സെക്രട്ടറി): +447500953310 
പെരുന്നാൾ ആചരിക്കുന്ന ഹാൾ:
Tanwood School, Delta, 700 Welton Road, 
Swindon - SN57XF 

English Summary:

Feast of St. Geevarghese Sahada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com