ADVERTISEMENT

ലണ്ടൻ∙ യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓൺ  ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്പതികളുടെ മകൾ ജെറീന ജോർജ് (25) ആണ് അകാലത്തിൽ വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. 

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു. ജോർജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങൾ: മെറീന ലിയോ, അലീന ജോർജ്. സഹോദരി ഭർത്താവ്: ലിയോ തോലത്ത്. സംസ്കാരം പിന്നീട്.

English Summary:

A Malayali woman collapsed and died in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com