ADVERTISEMENT

മസ്‌കത്ത്∙ ഏകതാ മസ്‌കത്ത് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് 'ഏകത നൃത്തോത്സവ് 2024' ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് സിംഫണി നാളെ അരങ്ങേറും. രാവിലെ ഒൻപത് മണി മുതല്‍ റൂസൈലിലെ മിഡില്‍ ഈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിന്‍റെ ശരിയായ ഭാവങ്ങള്‍ പ്രതിഫലിക്കുന്ന വേദിയായി മാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് മുഖ്യാതിഥിയായിരിക്കും.

200ല്‍ അധികം നര്‍ത്തകര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കഥക്ക്, ഒഡിസി, കേരളനടനം എന്നീ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. കൂടാതെ ഒമാനിലെ വിവിധ നൃത്താധ്യാപകരെ അവര്‍ നല്‍കിയ സംഭാവനകളെ മാനിച്ച് ഏകത മസ്‌കത്ത് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും. ഒമാനിലെ കലാസ്വാദകര്‍ക്ക് വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ ഒരു വേദിയില്‍ ആസ്വദിക്കാന്‍ കഴിയുമെന്നും 'നൃത്തോത്സവം 2024'ലേക്ക് മുഴുവന്‍ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും  ഭാരവാഹികള്‍ അറിയിച്ചു.

English Summary:

'Ekata Nrithotsav 2024' on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com