ADVERTISEMENT

ദുബായ്∙ റാസല്‍ഖൈമയില്‍ 1 ബില്യൻ ദിര്‍ഹമിന്‍റെ വന്‍നിർമാണ പദ്ധതിയായ ‘മാന്‍താ ബേ’ക്ക് തുടക്കം കുറിച്ചതായി പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി മേജര്‍ ഡെവലപേഴ്‌സ് അറിയിച്ചു. ടെറസ്സിന് മുകളില്‍ മണല്‍ നിറച്ച ബീച്ച് എന്ന അസാധാരണ ആശയമാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നതെന്ന് സിഇഒ ആന്ദ്രെ ചെറാപെനാക് പറഞ്ഞു. റാസല്‍ഖൈമ എമിറേറ്റിലെ അല്‍ മര്‍ജാന്‍ ദ്വീപിലാണ് ഈ വര്‍ഷം രണ്ടാം പാദത്തില്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള നിർമാണം ആരംഭിക്കുന്നത്. 

major-developers-new-project-in-dubai
Image Credit: Special Arrangement

ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കടല്‍ത്തീരം, നാച്വറല്‍ ബീച്ചുകള്‍, ആഡംബര ഹോട്ടലുകള്‍, വിശാലമായ ടെറസുകള്‍, തുറസ്സായ ഇടങ്ങള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നു. സ്പോര്‍ട്സ് മേഖലകള്‍, ബീച്ച് വോളിബോള്‍ കോര്‍ട്ടുകള്‍, സ്പാ, വിനോദ സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. യുഎഇയിലെ ആഡംബര ജീവിതരീതിയെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വികസിപ്പിക്കുന്നതെന്ന് സിഎംഒ നരേന്‍ വിഷ് അഭിപ്രായപ്പെട്ടു.

English Summary:

Major Developers New Luxury Project in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com