ADVERTISEMENT

ദുബായ് ∙ ദുബായ് ഖിസൈസ് ഏരിയയിൽ ഇന്ന് (വെള്ളി) പുതിയ ബസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷന് പിറകിലായി ലുലു ഹൈപ്പർ മാർക്കറ്റിനോടുത്തായാണ് സ്റ്റേഡിയം ബസ് സ്‌റ്റേഷൻ ഒരുക്കിയത്.

 യാത്രാ സമയം കുറയ്ക്കുന്നതിനും മറ്റ് പൊതു ഗതാഗത സംവിധാനങ്ങളിലേക്കു തടസ്സമില്ലാത്ത കണക്്ഷനുകൾ നൽകുന്നതിനുമായി രൂപകൽപന ചെയ്‌തതാണ് ഇൗ സ്റ്റേഷൻ. റൂട്ടുകൾ 19, എഫ്22, എഫ്23A, എഫ്23, എഫ്23, എഫ്24 എന്നിവയിലെ ബസുകൾ കൂടാതെ ഡബ്ല്യു20 ഉം പുതിയ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കും. അതേസമയം റൂട്ട് 23-ഉം ഇതുവഴി കടന്നുപോകും. യാത്രക്കാർ അവരുടെ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആർടിഎയുടെ പൊതുഗതാഗത ഏജൻസി എക്സ്പ്രസ് ലൈനുകളിൽ ചില മാറ്റങ്ങൾ നടപ്പിലാക്കും. അവ ഇതാണ്: 62-എക്സ്02-എക്സ്23-എക്സ്22- എക്സ്  13-എക്സ്25-എക്സ്92-എക്സ്64-.എക്സ്94. 

കൂടാതെ അഗോറ മാളിൽ അവസാനിക്കുന്ന  എക്സ്  28 ലൈനിന്റെ റൂട്ട് കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തും. ഇന്റർസിറ്റി ബസ് ലൈൻ ഇ102 വാരാന്ത്യങ്ങളിൽ മുസഫ ബസ് സ്റ്റേഷനിൽ സർവീസ് നടത്തുന്നതിനും അൽ ജാഫിലിയ സ്റ്റേഷനും സായിദ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിനും ഇടയിലുള്ള യാത്രാ സമയം മെച്ചപ്പെടുത്തുന്നതിനും പരിഷ്കരിക്കും. കൂടാതെ 30 റൂട്ടുകളുടെ ഷെഡ്യൂളുകളിൽ മെച്ചപ്പെടുത്തലുകൾ വരുത്തും. അവ ഇതാണ്: 19, 23, 27 , 43, 62, സി04, സി10, സി15, സി  18, ഡി03, ഇ102, ഇ307, ഇ400, എഫ്08, എഫ്17, എഫ്22, എഫ്23, എഫ്23എ, എഫ്24, എഫ്51, ഡ‍ബ്ല്യു20, എക്സ്02, എക്സ്13, എക്സ്22, എക്സ്23, എക്സ്86 , എക്സ്92, എക്സ്94. ഈ മാറ്റങ്ങളെല്ലാം ഇന്ന് പ്രാബല്യത്തിൽ വരും. അതേ തീയതിയിൽ, റൂട്ട് 91എ റദ്ദാക്കപ്പെടും. അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ജബൽ അലി തുറമുഖ മേഖലയിലേക്ക് യാത്രക്കാർക്ക് ബദൽ റൂട്ട് 91 ഉപയോഗിക്കാം. പൊതു ബസ് ശൃംഖല വികസിപ്പിക്കുന്നതിനും മെട്രോ, ട്രാം, മറൈൻ സർവീസുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പൊതുഗതാഗത മാർഗങ്ങളുമായി സമന്വയിപ്പിക്കുന്നതിനും ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.

English Summary:

New bus station has started operations in Dubai's Qizais area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com