ADVERTISEMENT

മക്ക ∙ ഹജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ഷിർ, മുഖീം പോർട്ടലുകൾ വഴിയാണ് അനുമതി നൽകുന്നത്. മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്. ജവാസാത്ത് ഓഫിസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ പെർമിറ്റ് ലഭ്യമാകും. മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സീസണൽ വർക്ക് വീസയുള്ളവർക്കും അജീർ സംവിധാനത്തിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ കരാറുകാർക്കും മുഖീം ഇലക്ട്രോണിക് പോർട്ടൽ വഴിയാണ് ഹജ് സീസണിൽ മക്കയിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നത്.

English Summary:

Permits to Enter Makkah Have Become Available Online During the Hajj Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com