ADVERTISEMENT

ദോഹ ∙ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍ ഖത്തര്‍ 84-ാമത്. റിപ്പോര്‍ട്ടേഴ്‌സ് വിത്ത്ഔട്ട് ബോര്‍ഡേഴ്‌സിന്റെ (ആര്‍എസ്എഫ്)  ഈ വര്‍ഷത്തെ വേള്‍ഡ് പ്രസ് ഫ്രീഡം സൂചികയില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഖത്തര്‍ 84-ാമത് എത്തിയത്. 2023 ല്‍ സൂചികയില്‍ 105 -ാം സ്ഥാനത്തായിരുന്നു ഖത്തര്‍. മിഡില്‍ ഈസ്റ്റില്‍ സൂചികയില്‍ മുന്‍നിരയിലാണ്. സ്വതന്ത്രമായും സ്വാതന്ത്ര്യത്തോടു കൂടിയും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ജോലി ചെയ്യാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധ്യമാകുന്ന 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. 

 ഏറ്റവും പുതിയ റാങ്കിങ്ങില്‍ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യം സംബന്ധിച്ച് 'ബുദ്ധിമുട്ടുള്ളത്' അല്ലെങ്കില്‍ 'വളരെ ഗൗരവമേറിയത്' എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത മേഖലയിലെ ഏക രാജ്യവും ഖത്തര്‍ ആണ്. അതേസമയം യുഎഇ ഇത്തവണ സൂചികയില്‍ പിന്നിലാണ്. കഴിഞ്ഞ വര്‍ഷം 145-ാം സ്ഥാനമായിരുന്നെങ്കില്‍ ഇത്തവണ 160 ആണ്. എന്നാല്‍ സൗദി അറേബ്യ 170 ല്‍ നിന്ന് 166-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. 

English Summary:

Qatar ranks 84th on the World Press Freedom Index

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com