ADVERTISEMENT

ദമാം ∙ സൗദി അറേബ്യയുടെ സാമൂഹ്യമാറ്റങ്ങൾക്കും, പുരോഗതിക്കും സാക്ഷിയായ രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം ദമാം മേഖലകമ്മിറ്റി വൈസ് പ്രസിഡന്‍റ് ശ്രീലാലിന്‌ ഊഷ്മളമായ യാത്രയയപ്പ് നൽകി. ദമാം അൽ അബീർ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ശ്രീലാലിനു സമ്മാനിച്ചു.

നവയുഗം നേതാക്കളായ ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, ഗോപകുമാർ, നിസ്സാം കൊല്ലം, ബെൻസി മോഹൻ, ഷിബുകുമാർ, ഉണ്ണി മാധവം, ബിനു കുഞ്ഞു, ദാസൻ രാഘവൻ, വിനീഷ്, തമ്പാൻ നടരാജൻ, സംഗീത , നന്ദകുമാർ, രാജൻ കായംകുളം, റഷീദ് പുനലൂർ, വർഗ്ഗീസ്, റിയാസ്, സന്തോഷ്, സുദേവൻ, ശെൽവൻ എന്നിവർ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിലെ വാഴമുട്ടം സ്വദേശിയായ ശ്രീലാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസജീവിതം അവസാനിപ്പിക്കുന്നത്. 26 വർഷമായി ദമാമിലെ സാമിൽ കമ്പനിയിൽ സീനിയർ ഡ്രാഫ്റ്റ്മാനായി ജോലി നോക്കുന്ന ശ്രീലാൽ, നവയുഗം സാംസ്ക്കാരികവേദിയുടെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകനാണ്. കേന്ദ്രകമ്മിറ്റി അംഗം, ദമാം മേഖല ട്രഷറർ എന്നിങ്ങനെ വിവിധ സംഘടന ചുമതലകൾ നിർവ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഘാടകപാടവം ഒട്ടേറെ നവയുഗത്തിന്‍റെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ പരിപാടികളിൽ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയായ സുമി ശ്രീലാൽ നവയുഗം വായനവേദിയുടെ മുൻസെക്രട്ടറിയും, കേന്ദ്രകമ്മിറ്റി അംഗവും ആയിരുന്നു. സൂരജ് ലാൽ, ധീരജ് ലാല് എന്നിവർ മക്കൾ ആണ്.

English Summary:

Sreelal was Given a Farewell by Navayugam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com