ADVERTISEMENT

ദോഹ ∙ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ മുത്തമിട്ട് ജപ്പാന്‍. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ഉസ്‌ബെക്കിസ്ഥാനെ ഏകപക്ഷീയമായ 1 ഗോളിന് പരാജയപ്പെടുത്തിയാണ് രണ്ടാം തവണ എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ജപ്പാന്‍ സ്വന്തമാക്കിയത്. 2016 ലായിരുന്നു നേരത്തെ ഏഷ്യന്‍ കപ്പ് നേടിയത്.

afc-under-23-asian-cup-japan-winner1

ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനം നേടിയതോടെ ഇറാഖ് 2024 പാരീസ് ഒളിംപിക്‌സിലേക്കുള്ള യോഗ്യതയും നേടി. അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇന്തോനീഷ്യയെ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാഖ് മൂന്നാം സ്ഥാനം നേടിയത്. ഗാലറിയില്‍ ആരാധകരുടെ കനത്ത പിന്തുണയാണ് ഇറാഖിന് ലഭിച്ചത്.

English Summary:

AFC Under 23 Asian Cup Japan Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com