ADVERTISEMENT

ഷാർജ ∙ എക്സ്പോ സെൻ്ററിൽ നട‌ന്നുവരുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ അവരുടെ അഭിരുചി തിരിച്ചറിയാൻ ഒട്ടേറെ സൗജന്യ പരിപാടികൾ. ഇവയെല്ലാം അറബ് കുട്ടികൾക്ക് മാത്രമല്ല, മലയാളികൾക്കും അവരുടെ മാതാപിതാക്കൾക്കും ആസ്വദിക്കാവുന്ന തരത്തിലുള്ളതാണെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഈ മാസം 12 വരെ നടക്കുന്ന പരിപാടിയിൽ കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ മിനുക്കിയെടുക്കാനും അറിവുകളുടെ ലോകം വികസിപ്പിക്കാനുമുള്ള,  മുൻവർഷങ്ങളിലേതിനേക്കാൾ ഇരട്ടി പരിപാടികളാണ്  ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

∙ കുട്ടികളുടെ1,400 പരിപാടികൾ
കുട്ടികളുടെ മനംനിറയ്ക്കുന്ന 1400 പരിപാടികൾ 12 ദിവസവും അരങ്ങേറും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെയും വെള്ളി വൈകിട്ട് 4 മുതൽ 9 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 വരെയുമാണ് വായനോത്സവം. വിവിധ ശിൽപശാലകൾ, ഇല്ലസ്ട്രേഷൻ എക്സിബിഷൻ, കോമിക് കോർണർ, കുക്കറി ഷോ, ഫാഷൻ ഷോ, അനിമേഷൻ സമ്മേളനം, നാടകങ്ങൾ, ഷോകൾ, തത്സമയപരിപാടികൾ, എഴുത്തുകാരുമായുള്ള അഭിമുഖം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. 12 രാജ്യങ്ങളിൽ നിന്നുള്ള 19 നാടകസംഘങ്ങളാണ് എത്തുക. ശിൽപശാലകൾ, ചർച്ചകൾ എന്നിവയടക്കം 132 പരിപാടികൾ വായനോത്സവത്തിൽ നടക്കും. 3ഡി മോണലിങ്, അനിമേഷൻ, കാരക്ടർ ക്രിയേഷൻ, കോമിക്സ് പോപ് ആർട്, കോസ്പ്ലേ ഹെൽമെറ്റ്സ് എന്നിവയിൽ പങ്കുചേരാനും കുട്ടികൾക്ക് അവസരം ലഭിക്കും.

വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും  75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും.

English Summary:

Mohankumar on Sharjah Children’s Reading Festival Activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com