ADVERTISEMENT

ദുബായ് ∙ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ 3 പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. അബുദാബി ഇന്ത്യൻ സ്കൂൾ, ദുബായ് ഇന്ത്യൻ ഹൈസ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. നാളെ ഉച്ചയ്ക്ക് 12.30 മുതൽ 3.50വരെയാണ് പരീക്ഷ. രാവിലെ 9.30നും ഉച്ചയ്ക്ക് 12നും ഇടയിൽ കുട്ടികൾ പരീക്ഷ സെന്ററുകളിൽ ഹാജരാകണം.

 3.20 മണിക്കൂറാണ് പരീക്ഷ. സംശയങ്ങൾക്ക് https://exams.nta.ac.in/NEET/ എന്ന വെബ്സൈറ്റ് പരിശോധിക്കാം. യുഎഇക്കു പുറമെ ദോഹ, കുവൈത്ത് സിറ്റി, മസ്കത്ത്, റിയാദ്, മനാമ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

English Summary:

NEET Exam: 3 centers in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com