ADVERTISEMENT

ദുബായ് ∙ മഴപ്പേടി പൂർണമായും ഒഴി‍ഞ്ഞ് യുഎഇ. ഇന്നലെ ചെറിയ തോതിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും രാജ്യം മുഴുവൻ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ചൂട് വർധിക്കുകയും ചെയ്തു. വിമാന സർവീസുകളും സാധാരണനിലയിലായി. അതേസമയം, ഒമാനിലും ഖത്തറിലും ഇന്നലെ മഴ പെയ്തു. സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല. യുഎഇയിൽ ഇന്നലെയും വർക്ക് ഫ്രം ഹോം ആയിരുന്നതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. സ്‌കൂളുകൾക്കും ഓൺലൈൻ ക്ലാസായിരുന്നു.

English Summary:

UAE weather: Rain pause - Clear Sky throughout the country - Heat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com