ADVERTISEMENT

ബുറൈമി ∙ ബുറൈമി സ്‌നേഹതീരവും ഇബ്‌നു ഖൽദൂൻ പോളി ക്ലിനിക്കും ചേർന്ന് പൊതുജനങ്ങൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ വെള്ളിയാഴ്ച വൈകീട്ട് 5.30ന് ആരംഭിച്ച ക്യാംപ് രാത്രി ഒമ്പത് മണി വരെ തുടർന്നു. വിവിധ ഡോക്ടർമാരുടെ സേവനങ്ങൾ ഒരുക്കിയിരുന്നു. ക്യാംപിൽ നിരവധി പേർ പങ്കെടുത്തു. ലുലു മാനേജർ സലാം ഉദ്ഘാടനം നിർവഹിച്ചു. സൈഫുദ്ദീൻ മാള, അഹമ്മദ് കുട്ടി മാസ്റ്റർ മമ്പുറം, ഡോ. റോയി മാത്യു, രഞ്ജിത്ത്, എൽവിസ് ഗുഡല്ലൂർ, അഹമ്മദ് കുട്ടി വളാഞ്ചേരി, മൊയ്തിൻ കക്കാട്, ഖലീൽ, ഷരിഫ്, അബു ബഷർ, അൻവർ കൈപ്പമംഗലം, റമീസ്, നബീൽ എന്നിവർ മെഡിക്കൽ ക്യാംപിന് നേതൃത്വം നൽകി. സുബൈർ മുക്കം നന്ദി പറഞ്ഞു.

English Summary:

Buraimi Snehatheeram conducted Medical camp at Lulu Hypermarket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com