ADVERTISEMENT

റിയാദ് ∙ ഹജുമായി ബന്ധപ്പെട്ട് മക്കയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും കോവിഡ് വാക്സീൻ സ്വീകരിച്ചിരിക്കണമെന്ന് മക്ക മേയർ അബ്ദുൽറഹ്മാൻ അൽ അമർ അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സീനുകളാണ് സ്വീകരിക്കേണ്ടത്. മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫ്ലുവൻസ വാക്സീനുകൾക്കൊപ്പം കോവിഡ് വാക്സീനും സ്വീകരിക്കണം എന്നാണ് നിർദേശം. ആരോഗ്യമന്ത്രാലയത്തിന്‍റെ സിഹതീ ആപ്ലിക്കേഷൻ വഴി സമയം ബുക്ക് ചെയ്ത് ശേഷം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് വാക്സീനുകൾ ലഭിക്കും. ഈ നടപടി ഹജ് സീസണിൽ തീർഥാടകരുടെയും തൊഴിലാളികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്.

English Summary:

Hajj: COVID vaccination mandatory for Hajj workers in Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com