ADVERTISEMENT

റിയാദ് ∙ നീറ്റ് പരീക്ഷ ഇന്ന് സൗദിയിൽ  റിയാദ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ (ബോയ്‌സ്) നടക്കും. 566 വിദ്യാര്‍ഥികളാണ് മെഡിക്കല്‍ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയില്‍ പങ്കെടുക്കുന്നത്. സൗദി സമയം 11.30 മുതല്‍ 2.50 വരെയാണ് പരീക്ഷ നടക്കുക. രാവിലെ 8.30 മതുല്‍ പ്രവേശനം ആരംഭിക്കും. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കാമ്പസിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാര്‍ഥികള്‍ക്ക് പുറമെ നീറ്റ് പരീക്ഷ ഡ്യൂട്ടിയുള്ള അഡ്മിന്‍, ഒഫീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ.

പെണ്‍കുട്ടികള്‍ ലൈറ്റ് കളര്‍ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ആഭരണം പരമാവധി ഒഴിവാക്കണം. ഒരു പരീക്ഷ ഹാളില്‍ 24 വിദ്യാര്‍ഥികളാണ് ഇരിക്കുക. അഡ്മിറ്റ് കാര്‍ഡ്, ഐഡി പ്രൂഫ് എന്നിവ പരിക്ഷക്കെത്തുന്നവരുടെ കൈവശമുണ്ടായിരിക്കണം. കഴിഞ്ഞ വര്‍ഷം 498 കുട്ടികളാണ് ഈ സെന്ററില്‍ പരീക്ഷയെഴുതിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീര റഹ്മാന്‍ പരീക്ഷ സൂപ്രണ്ടും ഇന്ത്യന്‍ എംബസി സെക്രട്ടറി ശബീര്‍ റഹ്മാന്‍ കേന്ദ്ര നിരീക്ഷകനുമാണ്.

English Summary:

NEET Exam will be Held Today in Saudi Arabia at Riyadh International Indian School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com