ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു. ലദീഞ്ഞ്, ആഘോഷപൂർവമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തി. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാൾ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷത്തിൽ നിന്ന്.
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷത്തിൽ നിന്ന്.

ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുവാൻ പോലും തയാറായ വിശുദ്ധ ഗീവർഗീസ് സഹദായുടെ വിശ്വാസ തീഷ്ണത ഓരോ ക്രൈസ്തവനും മാതൃകയാക്കേണ്ടതാണെന്ന് ഡോ. ജോൺസൺ നീലനിരപ്പേൽ സന്ദേശത്തിൽ പറഞ്ഞു. വികാരി ഫാ. സിജു മുടക്കോടിയിൽ തിരുകർമ്മങ്ങൾക്ക് സഹകാർമ്മികനായിരുന്നു. മണ്ണുക്കുന്നേൽ ഫിലിപ്പ്, മിന്റു, മൈലാടുംപാറയിൽ തോമസ് ആൻഡ്‌ ഫാമിലി, വെട്ടിക്കാട്ടിൽ ടിമ്മി ആൻഡ്‌ ടിനു, വാണിയാംകുന്നേൽ ജോർഡൻ ജോസഫ്, ജെയിംസ് കൊച്ചാംകുന്നേൽ ആൻഡ്‌ ഫാമിലി, ആന്റണി വല്ലൂർ ആൻഡ്‌ ഫാമിലി തുടങ്ങിയവർ തിരുനാൾ പ്രസുദേന്തിമാരായിരുന്നു. 

തിരുനാൾ സജ്ജീകരണങ്ങൾക്ക് അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, കൈക്കാരന്മാരായ  സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ,  ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മാറ്റത്തിൽപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. നേര്കാഴ്ചകൾക്കും കഴുന്ന് എടുക്കൽ കർമ്മങ്ങൾക്കും ജോസ് പിണർക്കയിൽ നേതൃത്വം വഹിച്ചു. 

(വാർത്ത ∙ അനിൽ മറ്റത്തിക്കുന്നേൽ) 

English Summary:

Feast of St. Geevarghese Sahada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com