ADVERTISEMENT

ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലെ നാലാമത്തെ ഷോറൂം ഇലിനോയിലെ നേപ്പർവില്ലിലാണ് തുറന്നു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സോമനാഥ് ഘോഷ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂജേഴ്‌സി, ഡാലസ് എന്നിവിടങ്ങളിലാണ് മറ്റു മൂന്നു ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഇതോടെ മലബാർ ഗോൾഡിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 350 ആയി. 

നേപ്പർവില്ലിലെ പട്ടേൽ പ്ലാസയിൽ നിർമിച്ച 6,400 ചതുരശ്രയടി ഷോറൂമിൽ സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിലെ 25 എക്സ്ക്ലൂസീവ് ബ്രാൻഡുകളിലായി 30,000 ഡിസൈനുകളിൽ ആഭരണ ശേഖരങ്ങളുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ എംഡി ഷംലാൽ അഹമ്മദ്, പട്ടേൽ ബ്രദേഴ്സിലെ രാകേഷ് പട്ടേൽ, മലബാർ ഗോൾഡ് അമേരിക്ക ഓപ്പറേഷൻസ് പ്രസിഡന്റ് ജോസഫ് ഈപ്പൻ എന്നിവർ പങ്കെടുത്തു.

English Summary:

Malabar Gold and Diamonds Launches its 350th Global Showroom at Naperville, Illinois in the USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com