ADVERTISEMENT

ആഷ്ബേൺ (വിർജീനിയ) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21ന് നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മില്ലി ഫിലിപ്പ്, റോണ വർഗീസ്, ജാസ്മിൻ കുര്യൻ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങിയതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന്റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വി.കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു.

northern-virginia-st-mary-orthodox-parish-family-youth-conference-registration

ജിജി അലക്‌സാണ്ടർ (ഇടവക സെക്രട്ടറി/ മലങ്കര അസോസിയേഷൻ പ്രതിനിധി), ബിനു മാത്യൂസ് (ഇടവക ട്രസ്റ്റി), ലെനു ഇടിക്കുള (ഭദ്രാസന അസംബ്ലി പ്രതിനിധി) എന്നിവരും വേദിയിലെത്തി. വികാരി ഫാ. സജി തോമസ് കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ഒരു മികച്ച ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കുമായി കോൺഫറൻസിൽ പങ്കെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്ന് ഫാ. സജി തോമസ് ഓർമ്മിപ്പിച്ചു. മില്ലി ഫിലിപ്പ് കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ നൽകി. കോൺഫറൻസിന്റെ തീയതി, സമയം, സ്ഥലം, പ്രാസംഗികർ എന്നിവയുൾപ്പെടെയുള്ള വിശദാംശങ്ങൾ മാത്യു ജോഷ്വ നൽകി. രജിസ്‌ട്രേഷൻ പ്രക്രിയയെക്കുറിച്ചും കോൺഫറൻസ്‌ വേദിക്ക് സമീപമുള്ള സൈറ്റ് ആൻഡ്‌ സൗണ്ട് തിയറ്ററിൽ ഡാനിയേൽ ഷോ കാണാനുള്ള അവസരത്തെക്കുറിച്ചും മാത്യു ജോഷ്വ വിശദീകരിച്ചു.

northern-virginia-st-mary-orthodox-parish-family-youth-conference-registration
northern-virginia-st-mary-orthodox-parish-family-youth-conference-registration

ജാസ്മിൻ കുര്യൻ, റാഫിളിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരത്തെക്കുറിച്ചും സംസാരിച്ചു. റോണ വർഗീസ് സ്പോൺസർഷിപ്പിനെക്കുറിച്ചും സുവനീർ അവസരങ്ങളെക്കുറിച്ചും വിശദാംശങ്ങൾ നൽകി. മില്ലി ഫിലിപ്പ് എൻ്റർടൈൻമെന്റ് നൈറ്റ്, കായിക വിനോദ പരിപാടികൾ എന്നിവയുടെ വിശദാംശങ്ങൾ നൽകുകയും പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സുവനീറിലേക്ക് ഇടവകയുടെ ആശംസകളും സംഭാവനയും വികാരി കോൺഫറൻസ് ടീമിന് കൈമാറി. നിരവധി അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ആത്മാർഥമായി സഹകരിച്ച വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവർക്ക് ഫാമിലി കോൺഫറൻസ് കമ്മിറ്റി നന്ദി അറിയിച്ചു.

northern-virginia-st-mary-orthodox-parish-family-youth-conference-registration

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ.ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ: 914.806.4595
ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി: 516.439.9087 

English Summary:

St. Mary's Orthodox Parish Family and Youth Conference Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com