ADVERTISEMENT

ഫീനിക്സ് ∙ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയിൽ കുട്ടികളുടെ ഇടയിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ  കണക്കിലെടുത്ത് സൺഷൈൻ ഹോം മാനേജിങ് ഡയറക്ടറും മലയാളിയുമായ സൈമൺ കോട്ടൂരിനെ അരിസോണ ഗവർണർ കാത്തി ഹോംസ് ആദരിച്ചു. ഈ ആദരവ്‌ അമേരിക്കയിലെ മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന് സൈമൺ കോട്ടൂർ പ്രതികരിച്ചു.

simon-kottoor-recognized-by-katie-hobbs-governor-of-arizona

വീടുകളിലും സമൂഹത്തിലും ഒറ്റപ്പെടലോ കുടുംബത്തിലെ എതിർപ്പോ മാനസിക വെല്ലുവിളികളോ നേരിടുന്ന കുട്ടികൾക്കുള്ള അമേരിക്കയിലെ ഏറ്റവും മികച്ച അഭയ കേന്ദ്രമാണ് സൈമൺ കോട്ടൂരും ഭാര്യ എലിസബത്തും ചേർന്ന് നടത്തുന്ന സൺ ഷൈൻ ഹോംസ്. മികച്ച പരിപാലനവും പ്രചോദനാത്മകമായ പരിചരണവും നൽകി ഈ കുട്ടികളെ മുഖ്യധാര ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ ഇവർക്ക് കഴിയുന്നുണ്ട്.

simon-kottoor-recognized-by-katie-hobbs-governor-of-arizona

അരിസോണ സംസ്ഥാനത്ത്  37 സ്ഥലങ്ങളിൽ ഇത്തരം ഗ്രൂപ്പ് ഹോംസുകൾ ഇവർ നടത്തുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 220 പേർ സൺ ഷൈൻ ഹോംസിൽ ജോലി ചെയ്യുന്നു. ഒരേ സമയത്ത് 370 കുട്ടികൾക്ക് ഇവിടെ സംരക്ഷണം നൽകുന്നു. 30 വർഷം മുമ്പ് സൈമൻ കോട്ടൂർ ആരംഭിച്ച സൺഷൈൻ റെസിഡൻഷ്യൽ ഹോംസ് ഇന്ന് അരിസോണ സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തുന്നു എന്ന് ഗവർണർ കാത്തി ഹോംസ് അറിയിച്ചു. അരിസോണ ഗവർണറുടെ  ഉപദേശക സമിതി അംഗം കൂടിയായ സൈമൺ നൽകുന്ന സേവനങ്ങളെ ഗവർണർ പ്രകീർത്തിച്ചു.

simon-kottoor-recognized-by-katie-hobbs-governor-of-arizona

കഴിഞ്ഞ 30 വർഷത്തിനിടയിൽ 150,000 കുട്ടികൾക്ക് സൺഷൈൻ ഹോംസിന്റെ  പരിപാലനത്തിലൂടെ ജീവിതത്തിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. മുൻ ഗവര്ണര്മാരായ ജോൺ മക്കെയൻ, ജാനറ്റ് നെപ്പോൽട്ടൻ,  ജാൻ ബ്രൂവർ എന്നിവരുമായി സൈമൺ മികച്ച സൗഹൃദം പുലർത്തുന്നു . അമേരിക്കൻ വൈസ് പ്രസിഡന്റ്  കമല ഹാരിസ്  കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു സുപ്രധാന മീറ്റിങ്ങിൽ ആരിസോണയിലെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ചർച്ചയിൽ സൈമൺ പ്രത്യേക ക്ഷണിതാവ് ആയിരുന്നു. സൈമൻ കൊട്ടൂരും ഭാര്യ  എലിസബത്ത് കൊട്ടൂരും ഇന്ത്യയിലും വിവിധ സാമൂഹ്യസേവന പദ്ധതികൾ നടത്തുന്നുണ്ട്. ഗവർണറുടെ ആദരവ് തന്നെയും കുടുംബത്തെയും കൂടുതൽ വിനയാന്വീതരാക്കുന്നു എന്നും സമൂഹത്തിന്റെ നന്മയ്ക്കായി തങ്ങളാൽ കഴിയുന്ന ഏതു സേവനവും ചെയ്യുവാൻ പ്രതിജ്ഞാബദ്ധരാണെന്നും സൈമൺ കോട്ടൂർ പ്രതികരിച്ചു.

English Summary:

Simon Kottoor Recognized by Katie Hobbs Governor of Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com