ADVERTISEMENT

വാഷിങ്ടൺ ഡിസി ∙ മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവേയിൽ ബൈഡനും ട്രംപും കടുത്ത മത്സരത്തിലാണെന്ന് ചൂണ്ടികാണിക്കുന്നു, 

സർവേയിൽ പെൻസിൽവാനിയയിൽ ബൈഡൻ 49 ശതമാനം വോട്ട് നേടിയപ്പോൾ ട്രംപ് 50 ശതമാനവുമായി നേരിയ ലീഡ് നേടി. വിസ്‌കോൺസിനിൽ ബൈഡന് 49 ശതമാനം വോട്ടും ട്രംപിന് 50 ശതമാനവും നേരിയ മുൻതൂക്കമുണ്ട്. മിഷിഗണിൽ മാത്രം ട്രംപിന്റെ 49 ശതമാനത്തിന് 51 ശതമാനം പിന്തുണയുമായി ബൈഡൻ നേരിയ വ്യത്യാസത്തിൽ ലീഡ് ചെയ്യുന്നു. മിഷിഗണിലും പെൻസിൽവാനിയയിലും സർവേയിൽ പങ്കെടുത്ത 50 ശതമാനം ആളുകളും 2020 മുതൽ തങ്ങളുടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മോശമായതായി പറഞ്ഞു, വിസ്കോൺസിനിൽ 48 ശതമാനം പേരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു.

മിഷിഗൺ (62 ശതമാനം), പെൻസിൽവാനിയ (61 ശതമാനം), വിസ്കോൺസിൻ (62 ശതമാനം) എന്നിവിടങ്ങളിലെ ഭൂരിഭാഗം വോട്ടർമാരും ട്രംപിന്റെ ഭരണകാലത്താണ് സമ്പദ്‌വ്യവസ്ഥ നല്ലതെന്ന് അഭിപ്രായപ്പെടുന്നു. പെൻസിൽവാനിയയിലെ 55 ശതമാനം വോട്ടർമാരും ബൈഡൻ തങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 

English Summary:

US Presidental Election: Trump has a Slight Lead in the New Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com