ADVERTISEMENT

ലീഗ് സിറ്റി ( ടെക്‌സസ്) ∙ ലീഗ് സിറ്റിയിലെ മലയാളി സമാജം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന്  "കരിയർ കോമ്പസ് 2024" എന്ന പരിപാടി മേയ് 18-ന് നടക്കും. ലീഗ് സിറ്റി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ വിവിധ മേഖലകളിൽ പ്രഗൽഭരായ ആളുകൾ ക്ലാസുകൾ നയിക്കും.

കുട്ടികളുടെ ഉപരിപഠന സാധ്യതകളും അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നൽകുന്ന സ്കോളർഷിപ്പുകളും അഡ്മിഷൻ നടപടികളും  ഈ ക്ലാസുകളിൽ വിശദീകരിക്കും.  വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും പരിപാടിയിൽ ഉണ്ടായിരിക്കും. ഈ സേവനം സൗജന്യമാണ്. ഹൈസ്കൂൾ  വിദ്യാർഥികൾക്ക് പുറമേ ഏതു ക്ലാസിൽ പഠിക്കുന്നവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സീറ്റുകൾ പരിമിതമായതിനാൽ റജിസ്ട്രേഷൻ നിർബന്ധമാണ്.  https://msolc.org/career/ എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ജിജു ജോണുമായി +1-409-354-2518 എന്ന നമ്പറിൽ ബന്ധപ്പെടുക

English Summary:

Career Compass Organized by Malayali Samajam of League City on 18th May 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com