ADVERTISEMENT

ന്യൂയോർക്ക്∙  അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്‍റെ  വിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചിച്ചു.  'വിടവാങ്ങിയ വസന്തം' എന്ന  കഥയിലൂടെ സാഹിത്യ ലോകത്തേക്ക് ചുവടുവെച്ച റീനി, തുടർന്ന് വായനക്കാരുടെ പ്രിയ എഴുത്തുകാരിയായി മാറി. 'വനിതാ മാഗസിൻ', 'ജനനി മാസിക', 'ദേശാഭിമാനി', 'സമകാലീന മലയാളം', 'മനോരമ', 'ചന്ദ്രിക' തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും റീനി  പ്രസിദ്ധീകരിച്ചു. 'റിട്ടേൺ ഫ്ലൈറ്റ്', 'ശിശിരത്തിലെ ഒരു ദിവസം' എന്നീ ചെറുകഥാ സമാഹാരങ്ങളും 'അവിചാരിതം' എന്ന നോവലും റീനിയുടെ ശ്രദ്ധേയമായ കൃതികളിൽ  ഉൾപ്പെടുന്നു.

പ്രവാസ ജീവിതത്തിന്‍റെ പശ്ചാത്തലത്തിൽ രചിച്ച റീനിയുടെ കൃതികൾക്ക് ഫോമ ലിറ്റററി അവാർഡ്, നോർക്ക റൂട്സ് പ്രവാസി അവാർഡ്, കനക്‌ടികട്ട് കേരള അസോസിയേഷൻ, മേരിലൻഡ് മലയാളി അസോസിയേഷൻ സാഹിത്യ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ന്യയോർക്ക് സർഗ്ഗവേദി, വിചാരവേദി എന്നീ സാഹിത്യ സംഘടനകളുടെ ചർച്ചകളിൽ സജീവമായി പങ്കെടുത്ത റീനി, ലാന സമ്മേളനങ്ങളിലും ഒരു നിറസാന്നിധ്യമായിരുന്നു. സാഹിത്യ വിഷയങ്ങളിൽ തുറന്ന മനസ്സോടെ നടത്തിയ അവരുടെ ഇടപെടലുകൾ വായനക്കാരെയും എഴുത്തുകാരെയും ഒരുപോലെ സ്വാധീനിച്ചു. ഒരു കരുത്തുള്ള എഴുത്തുകാരിയും ലാനയുടെ അമൂല്യ അംഗവുമായ റീനി മമ്പലത്തിന്‍റെ വേർപാട് സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന അവരുടെ കുടുംബാംഗങ്ങളോടൊപ്പം ലാനയും അനുശോചനം രേഖപ്പെടുത്തി. 

English Summary:

Literary Association of North America's condolences on Renee Mambalam's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com