ADVERTISEMENT

 മസാച്യുസിറ്റ്സ് ∙ ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ ഒരു മില്യൻ ഡോളർ ജാക്ക്‌പോട്ടിന് അർഹയായി. 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത്  രണ്ടാമത്തെ ഒരു മില്യൻ ഡോളർ സമ്മാനമാണ്. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് സമ്മാനം നേടിയ 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്.

ഫെബ്രുവരിയിൽ സമ്മാനം നേടിയപ്പോൾ, ഒരു എസ്‌യുവി വാങ്ങാൻ കുറച്ച് പണം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ലഭിച്ച സമ്മാനതുക സമ്പാദ്യത്തിലേക്ക് മാറ്റാനാണ് പദ്ധതി.

ടിക്കറ്റ് വിറ്റ ഫാമിലി ഫുഡ് മാർട്ടിന് 10,000 ഡോളർ ബോണസ് ലഭിക്കും.

English Summary:

Massachusetts Woman Wins $1 Million Lottery Twice in 10 Weeks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com