ADVERTISEMENT

പെൻസിൽവേനിയ∙ പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.  ഹെതർ പ്രസ്ഡി (41)  കുറ്റസമ്മതം നടത്തിയതായി അവരുടെ അഭിഭാഷകൻ ഫിലിപ്പ് ഡിലുസെന്‍റ് അറിയിച്ചു. മൂന്ന് കൊലപാതകവും 19 കൊലപാതക ശ്രമങ്ങളും ഹെതർ പ്രസ്ഡി നടത്തിയതായി കോടതി കണ്ടെത്തി. 

ബട്ട്‌ലർ കൗണ്ടി ജഡ്ജി പ്രസ്ഡീയെ മൂന്ന് കൊലപാതകങ്ങൾക്ക് തുടർച്ചയായി മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂടാതെ 19 കൊലപാതക ശ്രമങ്ങൾക്ക് പ്രതി 380 മുതൽ 760 വർഷം വരെ തുടർച്ചയായി തടവ് ശിക്ഷയും അനുഭവിക്കണം എന്ന് അറ്റോർണി ജനറലിന്‍റെ ഓഫിസ് വ്യക്തമാക്കി.

English Summary:

Nurse gets Life in Prison after Admitting she Intentionally gave Patients Excess Insulin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com