ADVERTISEMENT

2023ൽ കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ പ്രക്ഷുബ്ധത, സാമൂഹിക ഉത്കണ്ഠകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആശയങ്ങളുടെ ഒരു വലിയ നിര തന്നെ സാഹിത്യത്തിലുണ്ടായി. നിരവധി പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും വന്നുവെന്ന് മാത്രമല്ല, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തുറന്ന് ചർച്ച ചെയ്യപ്പെട്ടു. ഊർജ്ജസ്വലമായ ഈ സാഹിത്യ വർഷത്തെ അടയാളപ്പെടുത്തിയ 10 പുസ്തകങ്ങളിലൂടെ ഒരു യാത്ര.

∙  ബയോഗ്രഫി ഓഫ് എക്‌സ് – കാതറിൻ ലേസി

അമേരിക്കൻ എഴുത്തുകാരി കാതറിൻ ലേസിയുടെ ബയോഗ്രഫി ഓഫ് എക്‌സ്, നോവലിലുള്ളിൽ മറ്റൊരു നോവൽ എന്ന  സവിശേഷമായ ആഖ്യാന ഘടന അവതരിപ്പിക്കുന്ന പുസ്തകമാണ്. സംഗീതജ്ഞയും കലാകാരിയുമായ എക്സിന്റെ മരണത്തോടെ അവരുടെ ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെടുന്നു. ആ പുസ്തകം നുണകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കിയ എക്സിന്റെ വിധവയായ സി.എം, എക്സിന്റെ യഥാർഥ ജീവചരിത്രമെഴുതുന്നു. ഗ്രന്ഥസൂചിക, ഫോട്ടോഗ്രാഫുകൾ, അടിക്കുറിപ്പുകൾ, എക്‌സിന്റെ പുസ്‌തകങ്ങളുടെയും കലകളുടെയും ചിത്രങ്ങൾ, പുസ്തകത്തിന്റെ പകർപ്പവകാശം ഉറപ്പാക്കുന്ന എന്നിവയെല്ലാം സി.എം. തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. പ്രശസ്തയായ ഒരു കലാകാരിയുടെ ഭാര്യ എന്ന നിലയിൽ നിന്നുകൊണ്ട് കാര്യങ്ങളെ നോക്കിക്കാണുന്ന സി.എം. എന്ന പത്രപ്രവർത്തകയിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. നോവലിലുടനീളം സാങ്കൽപിക ഘടകങ്ങൾ ഉപയോഗിച്ച് ചരിത്ര സംഭവങ്ങളെ പുനർവിചിന്തനം ചെയ്യുന്നതിൽ രചയിതാവ് വിജയിച്ചിരിക്കുന്നു. 2023 മാർച്ചിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് നിരൂപകരിൽ നിന്നും വായനക്കാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

4

∙ ഐ ആം ഹോംലെസ് ഇഫ് ദിസ് ഈസ് നോട്ട് മൈ ഹോം – ലോറി മൂർ

208 പേജുകളുടെ ദൈർഘ്യത്തോടെ നോഫ് പ്രസിദ്ധീകരിച്ച ലോറി മൂറിന്റെ നോവലാണ് ഐ ആം ഹോംലെസ് ഇഫ് ദിസ് ഈസ് നോട്ട് മൈ ഹോം. 2023 ജൂൺ 20-ന് പുറത്തിറങ്ങിയ പുസ്തകം ചരിത്രപരവും മനഃശാസ്ത്രപരവുമായ ഘടകങ്ങൾ എന്നിവ ഒരുമിപ്പിക്കുന്നു. ഫിക്ഷനുള്ള നാഷണൽ ബുക്ക് അവാർഡ് ഉൾപ്പെടെ നിരവധി സാഹിത്യ അവാർഡുകൾക്ക് നോവൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈസ്‌കൂൾ ചരിത്ര അധ്യാപകനും ഗൂഢാലോചന സിദ്ധാന്തക്കാരനുമായ ഫിന്‍ എന്ന പ്രധാന കഥാപാത്രം, മരണാസന്നനായ സഹോദരൻ മാക്‌സുമായി സംസാരിച്ചശേഷം ഒരു റോഡ് ട്രിപ്പിനു പോകുന്ന ഫിൻ തന്റെ മരിച്ചുപോയ കാമുകി ലില്ലിയുമായി നടത്തുന്ന നർമ്മം നിറഞ്ഞ സംഭാഷണങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

B-124442

∙ ദി ഫ്രോഡ് – സാഡി സ്മിത്ത്

കുപ്രസിദ്ധമായ ടിച്ച്ബോൺ ക്ലെയിമന്റ് കേസിനെ ചുറ്റിപ്പറ്റി സാഡി സ്മിത്ത് എഴുതി, പെൻഗ്വിൻ പ്രസിദ്ധീകരിച്ച ചരിത്ര നോവലാണ് ദി ഫ്രോഡ്. പ്രശസ്ത നോവലിസ്റ്റ് വില്യം ഐൻസ്‌വർത്തിന്റെ സ്കോട്ടിഷ് വീട്ടുജോലിക്കാരിയായ എലിസ ടച്ചെറ്റും തിച്ച്‌ബോൺ എസ്റ്റേറ്റിന്റെ ശരിയായ അവകാശിയാണെന്ന് അവകാശപ്പെടുന്ന ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു കശാപ്പുകാരനമായി പ്രധാന കഥാപാത്രങ്ങൾ. എലിസയുടെ ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കും ബന്ധങ്ങളിലേക്കും കടന്നു ചെല്ലുന്ന പുസ്തകം അവരുടെ വംശീയ പദവിയും ഐഡന്റിറ്റിയുടെയും പരിശോധിക്കുന്നു. 

B-124443

∙ ദി ലൈറ്റ്സ് – ബെൻ ലെർനർ

ഒരു കവിയെന്ന നിലയിൽ ലെർനറുടെ പരിണാമം കാണിക്കുന്ന പതിനഞ്ച് വർഷക്കാലം എഴുതിയ കവിതകളാണ് ദി ലൈറ്റ്സ് കവിതകളുടെയും ഗദ്യങ്ങളുടെയും എന്ന ശേഖരത്തിലുള്ളത്. ഗദ്യ കവിതകളും സങ്കര രൂപങ്ങളുമടങ്ങുന്ന പുസ്തകം, പൊതു-സ്വകാര്യ സംഭാഷണങ്ങളും ഭൂതകാലവും വർത്തമാനവും എന്ന അന്തരവും മറികടന്നാണ് എഴുതപ്പെട്ടിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായി തിരിച്ച കൃതിയിൽ വോയ്‌സ് മെയിലുകളും പാട്ടുകളും സോണറ്റുകളും ഉൾപ്പെടുത്തിരിക്കുന്നു. വാൾട്ട് വിറ്റ്മാൻ, ഡേവിഡ് ഫോസ്റ്റർ വാലസ് തുടങ്ങിയ കലാകാരന്മാരുടെയും എഴുത്തുകാരുടെയും സൃഷ്ടികളോടുള്ള അടുപ്പവും വ്യക്തമാണ്. 

∙ ദി ബീ സ്റ്റിംഗ് – പോൾ മുറെ

പോൾ മുറെയുടെ ദി ബീ സ്റ്റിംഗ്, 2023 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു ആകർഷകമായ നോവലാണ്. ഏകദേശം 650 പേജുകളുള്ള പുസ്തകം, 2023ലെ ബുക്കർ പ്രൈസിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ആൻ പോസ്റ്റ് ഐറിഷ് ബുക്ക് ഓഫ് ദ ഇയർ അവാർഡ് നേടുകയും ചെയ്തു. സാമ്പത്തിക തകർച്ചയിലായ ബാർൺസ് കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഐറിഷ് നാടോടിക്കഥകളുടെ ഉപയോഗം, സമകാലിക ഐറിഷ് സാഹിത്യത്തിൽ സ്ഥാനം ഉറപ്പിച്ചുകൊണ്ട് നോവലിനെ സഹായിച്ചു. 

B-124445

∙  ദ കൺട്രി ഓഫ് ദി ബ്ലൈൻഡ് – ആൻഡ്രൂ ലെലാൻഡ്

ജന്മനാ കാഴ്ചശക്തിയുള്ളവനായിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ കാഴ്ച നഷ്ടപ്പെടാൻ തുടങ്ങി ആൻഡ്രൂ ലെലാൻഡിന്റെ ഓർമ്മക്കുറിപ്പാണ് ദി കൺട്രി ഓഫ് ദി ബ്ലൈൻഡ്: എ മെമ്മോയർ അറ്റ് ദ എൻഡ് ഓഫ് സൈറ്റ്. കാഴ്ചയിൽ നിന്ന് അന്ധതയിലേക്കുള്ള രചയിതാവിന്റെ പരിവർത്തനത്തെക്കുറിച്ചും ഈ പ്രക്രിയയിൽ ലോകത്തെയും തന്നെയും കുറിച്ച് പഠിക്കാനുള്ള അദ്ദേഹത്തിന്റെ അന്വേഷണത്തെയും കുറിച്ചുള്ള വ്യക്തിപരമായ വിവരണമാണ് പുസ്തകം. അതിജീവ മാത്രനം മാത്രമല്ല, ഈ അഗാധമായ മാറ്റത്തിന് മുന്നിൽ അഭിവൃദ്ധിപ്പെടാനുള്ള ലെലാൻഡിന്റെ നിശ്ചയദാർഢ്യത്തെയുമാണ് ഓർമ്മക്കുറിപ്പ് പ്രതിനിധീകരിക്കുന്നത്. 

5

∙ എ ഷൈനിങ് – യോൺ ഫോസെ

2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവായ യോൺ ഫോസെ എഴുതിയ എ ഷൈനിംഗ്, 2023 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതു മുതൽ വളരെയധികം ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും വഴിയൊരുക്കിയ ആകർഷകവും നിഗൂഢവുമായ നോവലാണ്. ലക്ഷ്യസ്ഥാനം അറിയാതെ യാത്ര തുടങ്ങുന്ന ഒരാളുടെ കഥയാണിത്. ഒരു ഇരുണ്ട വനത്തിൽ അകപ്പെട്ടു പോകുന്ന അയാൾ, ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിർത്തിയിലെത്തുന്നു. ആത്മീയത, ബോധം, മരണം എന്നിവയാണ് കൃതിയിലെ പ്രധാന വിഷയം. നോർവീജിയൻ ഭാഷയിൽ നിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത് ഡാമിയോൺ സെർൽസ് എന്ന ഇംഗ്ലീഷ് വിവർത്തകനാണ്.

3

∙ വൂൻഡ് – ഒക്സാന വാസ്യാക്കിന

ക്വിയർ റഷ്യൻ കവിയായ ഒക്സാന വസ്യാകിനയുടെ ആദ്യ നോവലാണ് വൂൻഡ്. സൈബീരിയൻ ജന്മനാട്ടില്‍ തന്റെ ചിതാഭസ്മം അടക്കം ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റുന്നതിനായി മോസ്കോയിൽ നിന്ന് യാത്ര തിരിക്കുന്ന ഒരു യുവ ലെസ്ബിയൻ കവിയുടെ കഥയാണ് വൂൻഡ്. ഈ യാത്ര അവളുടെ ഭൂതകാലത്തിലേക്കുള്ള ഒരു കവാടമായി മാറുന്നു. കുട്ടിക്കാലത്തെ ഓർമ്മകൾ, കലാപരമായ ഉണർവ്, സ്തനാർബുദം ബാധിച്ച് മരിച്ച അമ്മയുമായുള്ള അവളുടെ സങ്കീർണ്ണമായ ബന്ധം, ക്വിയർ ഐഡന്റിറ്റിയുമായിയുള്ള ഏറ്റുമുട്ടൽ എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങളിലേക്ക് കഥ കടന്നുചെല്ലുന്നു. റഷ്യൻ ഭാഷയിൽ നിന്ന് കൃതി വിവർത്തനം ചെയ്തത്, ഓൾഗ ടോകാർസുക്കിനെപ്പോലുള്ള മറ്റ് പ്രമുഖ റഷ്യൻ എഴുത്തുകാരുടെ കൃതികളും വിവർത്തനം ചെയ്ത എലീന ആൾട്ടറാണ്.

1

∙ ദ പോൾ – ജെ. എം കോറ്റ്‌സി

2023 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ജെ. എം. കോറ്റ്‌സിയുടെ നോവലാണ് ദ പോൾ. 80-കളോട് അടുക്കുന്ന പ്രശസ്ത പോളിഷ് പിയാനിസ്റ്റായ വിറ്റോൾഡ് വാൽസിസ്കീച്ചിനെയും ബാഴ്‌സലോണ കലയുടെ സമ്പന്നനായ രക്ഷാധികാരി ബിയാട്രിസിനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ആകസ്മികമായ കണ്ടുമുട്ടലിലൂടെ പ്രണയത്തിലാകുന്ന അവർ വാർദ്ധക്യത്തിന്റെ യാഥാർത്ഥ്യങ്ങളെയും ജീവിതത്തിന്റെ ആസന്നമായ അവസാനത്തെയും അഭിമുഖീകരിക്കുന്നു. അവസാന വർഷങ്ങളില്‍ ഒരാൾ കടന്നു പോകുന്ന നഷ്ടം, പശ്ചാത്താപം, അർത്ഥം തേടൽ എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന നോവൽ, ഡാന്റെ അലിഗിയേരിയുടെ വിറ്റ നുവോവയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. 

B-124441

∙ വെനസ്ഡെയ്സ് ചൈൽഡ് – യിയുൻ ലി എ

2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ചെറുകഥകളുടെ സമാഹാരമാണ് യിയുൻ ലിയുടെ വെഡ്‌നസ്‌ഡേസ് ചൈൽഡ്. ഇണയുടെ പെട്ടെന്നുള്ള മരണം മുതൽ പ്രായമാകുന്ന മാതാപിതാക്കളുടെ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും വ്യത്യസ്ത വശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന പരസ്പരബന്ധിതമായ ഒമ്പത് കഥകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നത്. നഷ്ടം, ദുഃഖം, മനുഷ്യബന്ധത്തിന്റെ സങ്കീർണ്ണതകൾ എന്നീ സാർവത്രിക മനുഷ്യാനുഭവത്തെക്കുറിച്ച് ഈ കഥകൾ ആഴത്തിൽ പരിശോധിക്കുന്നു. ബുധനാഴ്ചകളിൽ ജനിക്കുന്ന കുട്ടികൾ ഭാഗ്യമില്ലാത്തവരാണെന്ന പഴയ അന്ധവിശ്വാസത്തെ ശീർഷകം പരാമർശിക്കുന്നത്. 

dff2

നാഷണൽ ബുക്ക് അവാർഡ്, ലോസ് ഏഞ്ചൽസ് ടൈംസ് ബുക്ക് പ്രൈസ് തുടങ്ങി നിരവധി സാഹിത്യ അവാർഡുകൾക്കായി ഈ പുസ്തകം ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ടൈംസ്, വുൾച്ചർ, എസ്ക്വയർ എന്നിവയുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ 2023-ലെ മികച്ച പുസ്തകമായി ഇതിനെ തിരഞ്ഞെടുത്തു.

English Summary:

Literature Sumup of 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com