ADVERTISEMENT

പുതുമഴയിലെ 

നനഞ്ഞ മണ്ണിന്റെ

ഗന്ധമെന്നിൽ

ഉന്മാദം തീർത്തപ്പോൾ,

തുള്ളി കളിച്ച

മാരിയൊരു

ചാലു തീർത്തപ്പോൾ,

ആ നിമിഷമാണ്

ഒരു കവിത രചിയ്ക്കാനൊരു

കമ്പമെന്നിൽ

മുളപ്പൊട്ടിയത്!
 

ആടുന്ന ചില്ലയിൽ

വഴുതിയിറങ്ങുന്ന

നീർത്തുള്ളികൾ

എന്റെ മോഹത്തിനാക്കം

കൂട്ടി !

പക്ഷേ

എഴുതാൻ

തുടങ്ങിയപ്പോഴാണ്

തനിച്ചിരുന്നു

കിനാവു കണ്ടൊരു 

കിളി പറന്നകന്നതും

എന്റെ ഭാവനകളുടെ

മൊട്ട് കരിഞ്ഞുണങ്ങിയതും!
 

ചിന്തകൾ തിടുക്കപ്പെട്ടപ്പോഴാവും

എഴുത്താണിയുടെ 

മുനയൊടിഞ്ഞു പോയത് !

ശേഷം

വെയിൽപ്പൂക്കൾ വിരിയുന്നു !

നരച്ചു പോയൊരു

ചുവർ ചിത്രത്തിൽ നിന്നു 

മഴയൊലിച്ചു പോയി!

ആർദ്രതയില്ലാതെ 

ഹിമകണങ്ങൾ

വറ്റിപ്പോയി !

വസന്തത്തിന്റെ 

ചൂളം വിളികൾ

നേർത്തുപോയി!
 

ഞാൻ കണ്ട കിനാവിലെ

പൊയ്കയെവിടെ?

താമരകളും

കൊറ്റികളുമേതു

ദേശാടനത്തിനാണ്

പോയത് ? 

ഹാ പ്രകൃതി ...

കനംവെയ്ക്കുന്ന 

ഈ ശൂന്യതയെ

ഞാനിനിയെങ്ങനെ 

വരച്ചുകാട്ടും !

എന്നിലെ 

കവിതയ്ക്കാരു

ഉയിരു തരും..

English Summary:

Malayalam Poem ' Mazhayormakal ' Written by Sindukrishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com