ADVERTISEMENT

നിന്നെക്കുറിച്ച് ഓർക്കാതിരിക്കാനാവില്ലെനിക്ക്

മധുരം നുണയുന്ന കാലം മുതൽ 

മരണം 

തിരഞ്ഞെത്തുന്ന കാലം വരെ 
 

മറവിയുടെ വേലിയേറ്റങ്ങളിൽ പോലും

ഓർമ്മയുടെ ഓളമായ് 

മനസ്സിലേക്ക് ആഞ്ഞടിക്കുന്ന 

നിന്നെ 

ഓർക്കാതിരിക്കാനാവില്ലെനിക്ക് 
 

അനുഭവങ്ങളുടെ തീച്ചൂളയിൽ 

വെന്തുരുകുമ്പോഴും 

ആശ്വാസത്തിൻ തലോടലായ 

നിന്നെ 

ഓർക്കാതിരിക്കാനാവില്ലെനിക്ക് 
 

ചിന്താഭാരം കൂടുന്നതിനപ്പുറം 

നിൻ പുഞ്ചിരിയുണ്ടെങ്കിൽ 

യാത്ര തുടരാനെനിക്ക് 

സന്തോഷം മാത്രമാണെന്നറിയുക

English Summary:

Malayalam Poem ' Ninnorma ' Written by Reeja Venugopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com