ADVERTISEMENT

ആകാശത്തിനപ്പുറം

ഭൂമിക്കപ്പുറം

സമുദ്രത്തിന്റെ ആഴത്തിനപ്പുറം

മൃദുവായ മഴയ്ക്ക് അപ്പുറം

സ്നിഗ്ധസ്നേഹം സുഗന്ധവാഹിനി 

ഗംഗയായി ഒഴുകുന്നു ഹൃദയത്തിൽ
 

മൈലാഞ്ചിചുവപ്പ് ആകാശത്ത്

ആ വസന്തത്തിന്റെ മുഴുവൻ സൗന്ദര്യവും 

മിഴി നിറയെ കൊണ്ട് വന്നു തന്നു

ഏറ്റവും ധനികനാകാനുള്ള 

ആഗ്രഹവും പൂവണിഞ്ഞു
 

സുസ്മിതംകുഞ്ഞു ചുണ്ടുകളിൽ 

അനുഗ്രഹീതമായ മധുര സംഗീതം പോലെ

അത് ദൃശ്യമായപ്പോൾ, ഞങ്ങളുടെ മുറ്റം 

പുളകം കൊണ്ടു.

സ്വഭാവം ശുദ്ധമാകട്ടെ, എന്നും 

പ്രാർഥനകളുമായി ഇവിടെയുണ്ട് ഞങ്ങൾ..

English Summary:

Malayalam Poem ' Ilam Chundukalile Punchiri ' Written by Dr. Sathi Gopalakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com