ADVERTISEMENT

തുരുമ്പിച്ച ജനലഴികളിലൂടെ

ചിലർ പുറം കാഴ്ചകളെ പരതുന്നു.

കണ്ണിലുടക്കുന്ന കാര്യങ്ങൾ കൊണ്ട് 

വർണ്ണപ്രപഞ്ചം തീർക്കുന്നു.

അവരുടെ ഇരിപ്പിടങ്ങളിൽ സ്വസ്ഥരാണവർ.
 

പരിചയം ഒരു ചെറു പുഞ്ചിരിയിൽ 

ഒതുക്കുന്നു മറ്റു ചിലർ,

കാറ്റിൽ പാറിപറക്കുന്ന മുടിയിഴകൾ പോലും,

അവരെ ദേഷ്യം പിടിപ്പിക്കുന്നു.

ഇടയ്ക്കിടെ മുഴങ്ങുന്ന സൈറണിൽ

അസ്വസ്ഥരാണവർ.
 

തിളക്കം വറ്റിയ കണ്ണുകൾക്കൊണ്ട്

മൊബൈലിൽ ഫോണിലെ

നിറങ്ങളെ തിരയുന്നു ചിലർ 

കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ ഭാവങ്ങൾ 

മുഖത്ത് മിന്നി മറയുന്നുണ്ട്.

ആസ്വാദനത്തിന്റെ മറവിൽ 

ആ യാത്ര അവസാനിപ്പിക്കുന്നു.
 

മുഖത്തണിഞ്ഞ ഇളം നീല മാസ്കും

മടിയിൽ ചേർത്തുപിടിച്ച ബാഗുമായി 

നിശ്ചലം ഇരിക്കുന്നു മറ്റുചിലർ.

പാതി തൂങ്ങിയ കണ്ണുകളിൽ ഉറക്കം 

കടക്കാതിരിക്കാൻ അവർ ശ്രമിക്കുന്നു.
 

കണ്ണുടക്കിയ പൊടിമീശക്കാരനോടു

പ്രണയം പറയാതെ പറഞ്ഞ്

സ്വപ്‌നങ്ങൾ കൊണ്ടൊരു കൊട്ടാരം കെട്ടി..

അതൊരു പ്രണയയാത്രയായ് മാറ്റുന്നു ചിലർ
 

കാലചക്രത്തിൻ ഘടികാരസൂചിക്കൊപ്പം

ഇഴഞ്ഞു നീങ്ങുന്നു മറ്റു ചിലർ

പ്രതീക്ഷകെട്ട ജീവിതത്തിൽ 

അവർക്കിത് വെറും യാത്രയാണ്.

പച്ച സിഗ്നലിനുവേണ്ടി കാത്തിരിക്കുന്നവർ..

English Summary:

Malayalam Poem ' Passengers ' Written by Priyanka Syam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com