ADVERTISEMENT

ഇസ്തിരിയിട്ടു വെക്കണം

അച്ഛനൊരുങ്ങും മുമ്പ്

മുണ്ടും ഷര്‍ട്ടും.

ചുളുങ്ങരുതൊട്ടും
 

തേച്ചു കൂര്‍ത്ത അരികുകള്‍

തൊട്ടാല്‍ മുറിപ്പെടണം

അത്രയും കഞ്ഞിപ്പശയില്‍,

അമ്മയ്ക്കേയാവൂ

എന്നച്ഛനുമറിയാം.
 

എന്നാലോ,

അമ്മയൊരുങ്ങുമ്പോള്‍

ഒരുങ്ങിയില്ലേയിനിയുമെന്ന്

ധൃതിപ്പെടുമച്ഛന്‍.
 

അവസാനത്തെ യാത്രയില്‍

കോടിയുടുപ്പുകളെങ്കിലും

തേച്ചു നിവര്‍ത്തിയിട്ടില്ലാത്തവയെന്ന്

അമ്മയ്ക്ക് പിന്നീടെന്നും

വേവലാതിയായി.
 

ചിലപ്പോഴൊക്കെ ഏകാന്തതയില്‍

ഒരുങ്ങിയില്ലേയിനിയുമെന്ന

ഒച്ചക്കനപ്പില്‍

ഉണര്‍ന്നുപോകും അമ്മ

സ്വപ്നത്തിലേക്കെന്ന്

ജാഗ്രത്തായി.

English Summary:

Malayalam Poem ' Thechorukkam ' Written by Rajan C. H.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com