ADVERTISEMENT

മരിച്ചവരുടെ ഭാഷ പഠിക്കാൻ ശ്രമിക്കവേ ഞാനറിഞ്ഞു

മൗനമായവരെന്നോടു സംവദിക്കുന്നു

ആർക്കും വായിച്ചെടുക്കാൻ കഴിയാത്ത ഭാഷ

നെഞ്ചിലെരിയും നോവിൽ പിടഞ്ഞുമരിച്ചവർ

ജീവിതവീഥിയിൽ കാലിടറി വീണുമരിച്ചവർ

തീവ്രപ്രണയം മുറിവേൽപ്പിച്ചു കൊന്നവർ
 

ഗദ്ഗദക്കുരുക്കിൽ വാക്കുകൾകുടുങ്ങി മരിച്ചവർ

ജീവിതവിരക്തിയാൽ മരണത്തെ സ്വയംവരിച്ചവർ

വാക്ശരങ്ങൾ ആഞ്ഞുതറച്ചു മരിച്ചവർ

കൂടിയ ആത്മാർഥത തൂക്കിലേറ്റിയവർ

ചതിയുടെ ചുടുകാട്ടിൽ വെന്തുവെണ്ണീറായവർ

അപവാദപ്രചരണം കഴുവിലേറ്റിയവർ
 

രോഗപീഢകൾ പാതിവഴിയിൽ ഉപേക്ഷിച്ച പ്രാണനുകൾ

അപകടങ്ങൾ അകാലത്തിൽപൊലിച്ച ജീവനുകൾ

മരണത്തെ ഗാഢമായി പ്രണയിച്ചാശ്ലേഷിച്ചവർ

ഒടുവിലായ് കഥയിലും കവിതയിലും ജീവിക്കുന്നവർ

എല്ലാരും പറയുന്നതൊരു ഭാഷ, മൗനത്തിന്റെ ഭാഷ

ആയിരമർഥങ്ങൾ ഗർഭം ധരിച്ച മരിച്ചവരുടെ ഭാഷ 

English Summary:

Malayalam Poem ' Marichavarude Bhasha ' Written by Deepa Nair Bangalore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com