ADVERTISEMENT

1. ഭൂമി പാടുന്നു

ചോര വറ്റി

രോമം കരിഞ്ഞു

കണ്ണുകളടയുന്നു

പേനുകളും നിശ്ചലമായി

അപ്പോഴും കറങ്ങുന്നു

സമയം അതിന്റെ പാതയിൽ
 

എന്തിനു നീ പിണങ്ങി?

എന്തിനു നീ മുഖം തിരിക്കുന്നു?

എന്തിനീ സഞ്ചാരം കുനിറ്റിന്റെ പാതയിൽ?

ഹേതുയെൻ മക്കളുടെ ചെയ്തികളാണോ?
 

മാപ്പിരക്കുന്നു ഞാൻ

അവരുടെ ചെയ്തികളിൽ

എന്നിലും നടുന്നു അവർ 

അക്രമത്തിൻ നാമ്പുകൾ!
 

മഴയേ, നിന്നെ നോക്കിക്കി -

ടക്കുന്നു ഞാനിവിടെ

ഒരേ ഒരാശ്രയം നീ 

മാത്രമെന്ന കരുതലോടെ
 

2. നനഞ്ഞ കോഴി

മേഘത്തിൻ കരിന്തണലിൽ 

അലയുന്നു കോഴികൾ

അബോധരായി വെക്കുന്നു 

കാൽപാദം മുന്നോട്ടായി
 

ഉടനെ ഉയരുന്നു

ഇടിമിന്നൽ ശബ്ദങ്ങൾ

ഒപ്പത്തോടൊപ്പം മല്ലടിക്കുന്നു

മഴയുടെ കുതിച്ചു ചാട്ടവും
 

ഉടനെ ഓടുന്നു കോഴികൾ കൂട്ടമായ് 

അതിനിടയിൽ നിൽക്കുന്നു 

ചെറു കരിങ്കോഴി ശക്തനായ്

മെല്ലെ പതുങ്ങുന്നു

മഴയുടെ സ്പർശനത്താൽ

ഉടനെ വിറക്കുന്നു
 

അന്യരുടെ അപ്രത്യക്ഷത്തിൽ

മെല്ലെ നീക്കുന്നു തൻ

കാലുകൾ അടുത്തേക്കായ്

മഴയും പോയി!

ധൈര്യവും പോയി!

English Summary:

Malayalam Poem Written by Nashid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com