ADVERTISEMENT

രണ്ടുദിവസം മുൻപ് വിവാഹിതരായ മാളവിക ജയറാമിനും നവനീതിനും ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ.  ''ഞാൻ പാർവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു'' എന്ന് ജയറാം തന്റെ കാതിൽ മന്ത്രിച്ചത്‌ ഇന്നലത്തെപോലെ തോന്നുന്നു എന്ന് ബാലചന്ദ്രമേനോൻ പറയുന്നു.  ഭാര്യ വരദയ്ക്കൊപ്പം ജയറാമിന്റെയും പാർവതിയുടെയും മകളുടെ വിവാഹത്തിന് പങ്കെടുത്തപ്പോൾ കാലം എത്രവേഗമാണ് കടന്നുപോകുന്നത് എന്ന് അതിശയത്തോടെ ഓർക്കുന്നു എന്ന് ബാലചന്ദ്രമേനോൻ കുറിച്ചു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കുറുപ്പിൻ്റെ കണക്കു പുസ്തകം എന്ന ചിത്രത്തിന്റെ പാക്കപ്പിനാണ് പാർവതിയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന രഹസ്യം ജയറാം ബാലചന്ദ്രമേനോന്റെ കാതിൽ മന്ത്രിച്ചത്.   

"വർഷങ്ങൾക്ക് മുൻപാണ്, “കുറുപ്പിൻ്റെ കണക്കു പുസ്തകം” എൻ്റെ സിനിമയുടെ ഷൂട്ടിംഗ് പാക്ക് അപ്പ് കഴിഞ്ഞപ്പോൾ ജയറാം എന്റെ ചെവിയിൽ അഭിമാനത്തോടെ ഒരു രഹസ്യം പറഞ്ഞു.  "സർ എനിക്ക് നിങ്ങളോട് ഒരു സന്തോഷ വാർത്ത പങ്കുവെക്കാനുണ്ട്.  ഞാൻ അശ്വതിയെ (പാർവ്വതി) വിവാഹം കഴിക്കാൻ തീരുമാനിച്ചു.  ഇന്നലെ ഞാനും ഭാര്യ വരദയും ജയറാമിന്റെയും പാര്വതിയുടെയും മകൾ മാളവികയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു.  സമയം എത്രവേഗമാണ് കടന്നുപോകുന്നത് !!!  ആശംസകൾ."  

ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക ജയറാമും  പാലക്കാട് നെന്മാറ സ്വദേശിയായ നവനീതും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് വിവാഹിതരായത്.  യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റാണ് നവനീത്.  ഗുരുവായൂർ നടന്ന താലികെട്ട് ചടങ്ങില്‍ കാളിദാസ് ജയറാമിന്‍റെ ഭാവി വധു താരിണി, സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി തുടങ്ങിയവര്‍ എത്തിയിരുന്നു.  വിവാഹത്തിന് ശേഷം തൃശൂർ ഹയാത്ത് ഹോട്ടലിൽ നടന്ന ന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മമ്മൂട്ടിയും കുടുംബവും ദിലീപും കുടുംബവും, പൃഥ്വിരാജ്, സുപ്രിയ മേനോൻ, ബാലചന്ദ്രമേനോൻ, ഗായകൻ എം ജി ശ്രീകുമാർ തുടങ്ങി സിനിമാസംസ്കാരിക രംഗത്തെ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com