ADVERTISEMENT

കുറച്ചു ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കെഎസ്ആർടിസിയും അവിടുത്തെ ഡ്രൈവർമാരും. മേയർ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ ഒരു ഡ്രൈവറും തമ്മിലുണ്ടായ തർക്കം കൊടുമ്പിരി കൊണ്ടിരിക്കെയാണ് ഇങ്ങ് ചാലക്കുടിയിൽ മറ്റൊരു കെഎസ്ആർടിസി ഡ്രൈവർ വാർത്തകളിൽ നിറയുന്നത്. വിവാദത്തിന്റെ പേരിലല്ല മറിച്ച് പാട്ടു പാടിയാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ പിടിച്ചു പറ്റിയത്. 

ചേർത്തല- മലക്കപ്പാറ റൂട്ടിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറായ ചേർത്തല വയലാർ നാരായണീയം വീട്ടിൽ രാജേന്ദ്രനാണ് കക്ഷി. മലക്കപ്പാറയ്ക്കുള്ള റൂട്ടിൽ കാട്ടിലൂടെയുള്ള സഞ്ചാരത്തിനിടെ വണ്ടി നിർത്തിയപ്പോഴാണ് ഇദ്ദേഹം ഡ്രൈവർ സീറ്റിലിരുന്ന് മൈക്കിലൂടെ അതിമനോഹരമായി ഗാനം ആലപിച്ചത്. കരോക്കെയ്ക്കൊപ്പം ‘മെല്ലെ മെല്ലെ മുഖപടം’ എന്ന മലയാളിയുടെ എക്കാലത്തെയും മികച്ച നൊസ്റ്റാൾജിക്ക് മെലഡി അദ്ദേഹം പാടി. പ്രോത്സാഹനവുമായി യാത്രക്കാരും ഒപ്പം ചേർന്നു. 

ചേർത്തലയിൽ നിന്നും മലക്കപ്പാറയ്ക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാരിലൊരാൾ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് രാജേന്ദ്രനും പാട്ടും ഹിറ്റായത്. ബസിലെ യാത്രക്കാർക്കൊപ്പം മറ്റു വാഹനങ്ങളിലുള്ളവരും വണ്ടി നിർത്തി ഇദ്ദേഹത്തിന്റെ പാട്ട് ആസ്വദിക്കുന്നത് വിഡിയോയിൽ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com