Activate your premium subscription today.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാർട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങൾ അറസ്റ്റ് ചെയ്തോളൂ എന്നാണ് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി. ‘‘പ്രധാനമന്ത്രി
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. കേജ്രിവാളിന്റെ വീട്ടിൽനിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതോടെ ബൈഭവ് ഒളിവിലായിരുന്നു.
ന്യൂഡൽഹി ∙ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ സാക്ഷിമൊഴികളുടെ രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചു. മനീഷ് സിസോദിയയ്ക്കു ജാമ്യം നിഷേധിച്ചതിനുശേഷവും കേജ്രിവാളിന്റെ അറസ്റ്റിനു മുൻപും രേഖപ്പെടുത്തിയ മൊഴികളുടെ ഫയൽ ഹാജരാക്കാൻ നിർദേശിച്ച കോടതി, അറസ്റ്റ് ചോദ്യം ചെയ്ത് കേജ്രിവാൾ നൽകിയ ഹർജി വിധി പറയാൻ മാറ്റി.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബൈഭവ് കുമാറിൽനിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ നേരിട്ടതു ക്രൂരമർദനമെന്നു പൊലീസ് എഫ്ഐആർ. ബൈഭവ് കുമാർ 7 തവണ സ്വാതി മലിവാളിന്റെ കരണത്തടിച്ചു. നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടിയെന്ന് എഫ്ഐആറിലുണ്ട്. കേജ്രിവാളിന്റെ വീട്ടുമുറ്റത്തിരുന്നു താൻ കുറെ കരഞ്ഞുവെന്നും പൊലീസിനു നൽകിയ മൊഴിയിൽ സ്വാതി പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഓരോ ദിവസവും വിലപ്പെട്ടതാണെന്നു സുപ്രീം കോടതി ഓർമിപ്പിച്ചു. ഡൽഹി എക്സൈസ് നയ അഴിമതിക്കേസിലെ പ്രതിയും മദ്യവ്യവസായിയുമായ അമൻദീപ് ധല്ലിന്റെ ജാമ്യാപേക്ഷ 41 തവണ ഹൈക്കോടതി മാറ്റിവച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ പരാമർശം.
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിക്കെതിരെ പരാതി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ. സ്വാതി മുഖ്യമന്ത്രിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സുരക്ഷാവീഴ്ചയുണ്ടാക്കിയെന്നും തന്നെ പിടിച്ചുതള്ളിയെന്നും ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ ബൈഭവ് ആരോപിക്കുന്നു. സ്വാതിയുടെ ഫോൺ കോളുകളും
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്രിവാളിന്റെ വീട്ടിലേക്കയച്ചത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമായെന്ന് ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ പേരിൽ തെറ്റായ ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വാതി മലിവാളിന്റെ ചുമതലയെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അതിഷി മർലേന
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്. ഇതുവരെ 18 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം
ന്യൂഡൽഹി ∙ സ്വാതി മലിവാൾ എംപിയെ അരവിന്ദ് കേജ്രിവാളിന്റെ പിഎ മർദിച്ചെന്ന കേസിൽ സ്വാതിയെ തള്ളി ആം ആദ്മി പാർട്ടി. കേജ്രിവാളിന്റെ വീടിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥനുമായി സ്വാതി തർക്കിക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചാണ് എഎപി നിലപാട് പ്രഖ്യാപിച്ചത്. ഹിന്ദി വാർത്താ ചാനലിന്റെ ദൃശ്യങ്ങളാണ് പങ്കുവച്ചത്. കേജ്രിവാളിന്റെ വീടിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിക്ക് നേരെയുണ്ടായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. കേസിൽ അന്വേഷണസംഘം വിപുലീകരിച്ച പൊലീസ് കേജ്രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട്
ലക്നൗ ∙ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു യോഗി ആദിത്യനാഥിനെ ഒഴിവാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള വാദം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവർത്തിച്ചു. ‘അമിത് ഷായുടെ വഴിയിൽ ആരെങ്കിലും തടസ്സമായിട്ടുണ്ടെങ്കിൽ അതു യോഗി ആദിത്യനാഥാണ്. അതിനാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ 2 മാസത്തിനുള്ളിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റും’– കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി ∙ താൻ തിരികെ ജയിലിലേക്ക് പോകാതിരിക്കാൻ ആളുകൾ വോട്ടു ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രസംഗിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയിൽ ആരോപിച്ചു. അതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നു വാദിച്ചെങ്കിലും കോടതി ഇടപെടില്ല.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ട ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സ്വാതി മലിവാളിന്റെ മൊഴി ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ സ്വാതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പൊലീസിനു സ്വാതി ഔദ്യോഗികമായി പരാതി നൽകിയതായാണ് വിവരം. അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. ഖുഷ്വാഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം 4 മണിക്കൂറോളം ഇതിനായി ചിലവഴിച്ചു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി ദേശീയ വനിതാ കമ്മിഷൻ അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനു സമൻസ് നൽകി. ഇന്നു രാവിലെ 11നു ഹാജരാകണമെന്നാണു നിർദേശം.
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു . കേജ്രിവാളിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ അതിക്രമം നേരിട്ടെന്നാണ് പരാതി.
ന്യൂഡൽഹി∙ ഇടക്കാല ജാമ്യത്തിൽ പുറത്തെത്തിയെ അരവിന്ദ് കേജ്രിവാളിനെതിരെ നടപടിയെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി സുപ്രീം കോടതി തള്ളി. ‘‘ആം ആദ്മിക്ക് നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല’’ എന്ന കേജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ
ന്യൂഡല്‍ഹി∙ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവർ പറഞ്ഞു. മദ്യനയ അഴിമതിക്കേസില്‍
ന്യൂഡൽഹി ∙ നരേന്ദ്ര മോദിക്ക് 75 വയസ്സ് തികഞ്ഞാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്ന പ്രസ്താവന ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. 75 വയസ്സു തികഞ്ഞാൽ താൻ വിരമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും തുറന്നുപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ട രാജ്യസഭാംഗം സ്വാതി മലിവാളിനെ ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് സന്ദർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബിജെപി പ്രതിഷേധം നടത്തി.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുപ്രീം
ന്യൂഡൽഹി∙ ആം ആദ്മി രാജ്യസഭാ എംപി സ്വാതി മാലിവാളിനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ സ്ഥിരീകരണവുമായി പാർട്ടി നേതാവ് സഞ്ജയ് സിങ്. കേജ്രിവാളിന്റെ വസതിയിൽ യോഗത്തിനായെത്തിയപ്പോഴാണ് പിഎ വൈഭവ് കുമാർ സ്വാതിയോട് മോശമായി പെരുമാറിയതെന്നും സംഭവത്തിൽ കൃത്യമായ നടപടിയെടുക്കുമെന്നും സഞ്ജയ് കുമാർ പറഞ്ഞു.
കോട്ടയം ∙ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് നടന്നത് നാലാം ഘട്ടത്തിൽ– 68.25%. 2019 ൽ ഇതേ മണ്ഡലങ്ങളിലെ മൊത്തം പോളിങ് 69.12% ആയിരുന്നു. ഇക്കുറി ഇടിവ് ഒരു ശതമാനത്തിൽ താഴെ മാത്രം. നാലു ഘട്ടങ്ങളിലും കൂടിയുള്ള മൊത്തം പോളിങ്ങിലും ഇതനുസരിച്ച് വർധനയുണ്ട്– 66.71%. ഇതുവരെ 379 സീറ്റുകളിലാണു വോട്ടെടുപ്പ് പൂർത്തിയായത്. 2019 ൽ ഇതേ മണ്ഡലങ്ങളിലെ ശരാശരി പോളിങ് 68.95% ആയിരുന്നു. ഇക്കുറി പോളിങ് കുറവ് എന്ന ആദ്യഘട്ടങ്ങളിലെ വിലയിരുത്തൽ മെല്ലെ മാറിവരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. നരേന്ദ്ര മോദിയുടെ അംബാനി–അദാനി പ്രസ്താവന മുതൽ അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം വരെയായി ഏറെ സംഭവബഹുലമായ ഘട്ടമായിരുന്നു നാലാമത്തേത് എന്നതും ശ്രദ്ധേയം.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ സ്റ്റാഫിലെ അംഗം ആക്രമിച്ചെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് സ്വാതി ആരോപിച്ചു. കേജ്രിവാളിനെ കാണാനെത്തിയപ്പോൾ ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവമെന്ന് ഡൽഹി വനിതാ
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞുപോയ ഘട്ടങ്ങൾ പോലെ ബിജെപിക്ക് എളുപ്പമല്ല ഇന്നുമുതലുള്ള ഘട്ടങ്ങളെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പാർട്ടി 2019ൽ 50 ശതമാനത്തിലേറെ വോട്ടു നേടി വിജയിച്ച 224 സീറ്റുകളിൽ 135 എണ്ണം ആദ്യ 3 ഘട്ടങ്ങളിലായി കഴിഞ്ഞു. ഇന്നു മുതലുള്ള 4 ഘട്ടങ്ങളിലായി വോട്ടെടുപ്പു നടക്കുന്ന 260 മണ്ഡലങ്ങളിൽ 89 എണ്ണമേ ഈ ഗണത്തിൽ വരുന്നുള്ളൂ. കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ കർണാടക, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ഇക്കുറി കാര്യങ്ങൾ അത്ര പന്തിയല്ല.
ന്യൂഡൽഹി ∙ ബിജെപിയിലെ വിരമിക്കൽ പ്രായം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തുടക്കമിട്ട രാഷ്ട്രീയചർച്ചകൾക്കു മറുപടി നൽകേണ്ട തത്രപ്പാടിലാണു ബിജെപി നേതാക്കൾ. 75 വയസ്സു പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള വിഷയം ഇന്നലെയും കേജ്രിവാൾ ഉയർത്തി.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ
ന്യൂഡൽഹി∙ മോദി ഗ്യാരന്റിക്ക് ബദലായി കേജ്രിവാളിന്റെ പത്തു ഗ്യാരന്റിയുമായി ആം ആദ്മി പാർട്ടി (എഎപി). മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ എന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ എഎപി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കെ അവസാനവട്ട തന്ത്രങ്ങൾക്ക് രൂപം നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അധ്യക്ഷതയിൽ എഎപി എംഎൽഎമാരുടെ യോഗം ഇന്നു നടക്കും. സിവിൽ ലെയ്ൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. മദ്യനയ
ന്യൂഡൽഹി ∙ 75 വയസ്സ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നും അനുമാനിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തിരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകൾ വഴിതിരിച്ചുവിട്ടു. രാജ്യം നാളെ നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുമ്പോഴാണ്, ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ യോഗത്തിൽതന്നെ കേജ്രിവാൾ കളം നിറഞ്ഞത്.
കൊണാട്ട് പ്ലേസിനടുത്തെ ബാബാ ഖഡക് സിങ് റോഡിലെ ഹനുമാൻ മന്ദിറിലേക്ക് അരവിന്ദ് കേജ്രിവാൾ മുൻപ് ഇത്ര ആഘോഷമായി വന്നത് ഡൽഹിയിൽ ഇടിമുഴക്കം പോലൊരു ജയം നേടിയപ്പോഴായിരുന്നു. മോദിയുടെ പകിട്ടിൽ ഡൽഹിയും കീഴടക്കാമെന്നു മോഹിച്ച ബിജെപി തോറ്റമ്പിയ 2020ലെ ആ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം. അന്നും കേജ്രിവാളിനു വീരനായകന്റെ പരിവേഷമായിരുന്നു.
ഹൈദരാബാദ്∙ മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്ത് മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി∙ ജയിൽമോചിതനായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് അരവിന്ദ് കേജ്രിവാൾ. ആം ആദ്മി പാർട്ടിയെ (എഎപി) തകർക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘എഎപി വളരെ ചെറിയൊരു പാർട്ടിയാണ്. എന്നാൽ പ്രധാനമന്ത്രി എഎപിയെ തകർക്കാനുള്ള ഒരു അവസരവും പാഴാക്കിയിട്ടില്ല. അതിനുവേണ്ടി ഞങ്ങളുടെ നാലുനേതാക്കളെ അദ്ദേഹം ജയിലിൽ അയച്ചു. ഇത്തരം പാർട്ടികളുടെ നാല് നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി ഇല്ലാതാകും.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഭാര്യ സുനിതയ്ക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും കേജ്രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുത്തു. കനത്ത പൊലീസ് നിയന്ത്രണം ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നുവെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകരാണു ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയത്.
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയ സുപ്രീം കോടതിയുടെ നടപടിയെ ലോക്സഭാ തിരഞ്ഞെടുപ്പു നീതിപൂർവമാക്കാനുള്ള ഇടപെടലെന്നു വ്യാഖ്യാനിക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ മടിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന് ആലോചനയ്ക്കു വകനൽകുന്നതുമാണു കോടതിയുടെ
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. പിന്നാലെ, വൈകിട്ട് ഏഴോടെ അദ്ദേഹം തിഹാർ ജയിലിൽനിന്നു പുറത്തെത്തി. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്.
ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ജാമ്യത്തിലിറങ്ങി.ജൂൺ ഒന്നു വരെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ
ന്യൂഡൽഹി∙ അരവിന്ദ് കേജ്രിവാളിനു ജാമ്യം അനുവദിച്ചതോടെ ഡൽഹിയിലെ ആംആദ്മി പാർട്ടി ആസ്ഥാനത്ത് വലിയ ആവേശത്തിലാണ് പ്രവർത്തകർ. കേജ്രിവാളിന് ജാമ്യം ലഭിച്ചതിലെ ആഹ്ലാദത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നടക്കമുള്ള ആംആദ്മി പാർട്ടി പ്രവർത്തകർ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി. മുദ്രാവാക്യം വിളിച്ചും
ന്യൂഡൽഹി∙ അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത്. കേജ്രിവാളിനു ജാമ്യം ലഭിച്ചതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോൾ, ജൂൺ രണ്ടിന് കേജ്രിവാൾ ജയിലിലേക്കു തന്നെ മടങ്ങണമെന്ന് ഓർമിപ്പിച്ച്
ന്യൂഡൽഹി∙ തിഹാർ ജയിലിന് അകത്തേക്കു കയറിയ മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അമരക്കാരനായാണു 50 ദിവസത്തെ ജയിൽ വാസത്തിനുശേഷം അരവിന്ദ് കേജ്രിവാൾ പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവ്വഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അതിശക്തമായി എതിർത്തു. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീർപ്പു പറയാനിരിക്കെ, ജാമ്യത്തെ എതിർത്ത് ഇ.ഡി പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യവിധി ഇന്നില്ല. അടുത്ത വ്യാഴാഴ്ച സുപ്രീംകോടതി കേസ് പരിഗണിച്ചേക്കും. ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്ന സാധ്യത സുപ്രീം കോടതി സൂചിപ്പിച്ചിരുന്നു. കേജ്രിവാളിന്റെ അഭിഭാഷകൻ ഈ ഉപാധിയെ ശക്തമായി എതിർത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ്
ന്യൂഡല്‍ഹി∙ ഖലിസ്ഥാൻ അനുകൂല, നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൽനിന്ന് 16 ദശലക്ഷം ഡോളർ ഫണ്ട് വാങ്ങി എന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ എൻഐഎ അന്വേഷണത്തിനു ശുപാർശ. ഡല്‍ഹി ലഫ്. ഗവര്‍ണർ
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്ത ബിആര്‍എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതു പരിഗണിക്കുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മദ്യനയക്കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്രിവാളിന്റെ ഹർജി 7നു പരിഗണിക്കാനായി മാറ്റിക്കൊണ്ടാണ്
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്രിവാളിന്റെ അപേക്ഷ കോടതി മെയ് ഏഴിന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ്
ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതു നിഷേധിക്കാൻ ആർക്കുമാകില്ലെന്ന് ഓർമപ്പെടുത്തിയ സുപ്രീം കോടതി, ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചു.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി രണ്ടാം തവണയും തള്ളി. ജാമ്യം നൽകാൻ അനുകൂലമായ സാഹചര്യമല്ലെന്നു വ്യക്തമാക്കിയാണു റൗസ് അവന്യൂ കോടതി സ്പെഷൽ ജഡ്ജി കാവേരി ബവേജ ഹർജി തള്ളിയത്. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ആംആദ്മി പാർട്ടി നേതൃത്വം.
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) വിശദീകരണം തേടി സുപ്രീംകോടതി.
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി കേജ്രിവാൾ ജാമ്യാപേക്ഷ നൽകാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്നും അതുകൊണ്ടാണ് ജാമ്യം തേടുന്നതിനു പകരം അതിനെ ചോദ്യം ചെയ്യുന്നതെന്നും കേജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു. ഇ.ഡി അറസ്റ്റിന്റെ നിയമസാധുത ചോദ്യം ചെയ്ത് നൽകിയ ഹർജിയിലെ വാദത്തിനിടയിലാണ് കേജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ വാദം ഇന്നും തുടരും.
ന്യൂഡൽഹി∙ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിന്റെ ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ ഡൽഹി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഉത്തരവിട്ടു. 2 മിനിറ്റ് 5 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ 8 മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ചില ഭാഗങ്ങൾ അക്രമത്തിനു പ്രേരണ നൽകുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി ∙ ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കാൻ 28 ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അർവിന്ദർ സിങ് ലവ്ലി രാജിവച്ചു. പാർട്ടി അംഗത്വം ഉപേക്ഷിച്ചിട്ടില്ല. ഡൽഹിയിലെ സ്ഥാനാർഥി നിർണയം, എഎപി–കോൺഗ്രസ് സഖ്യം, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയയുമായുള്ള അഭിപ്രായവ്യത്യാസം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.
ന്യൂഡല്‍ഹി∙ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രചരണ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും പാര്‍ട്ടിക്കും എതിരാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു.
ന്യൂഡൽഹി ∙ രാഷ്ട്രീയ എതിരാളിയെ തകർക്കാൻ ഇ.ഡിയെ സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ ആരോപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പും ഫെഡറലിസവും അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ തത്വങ്ങൾക്കു മേലുള്ള ആക്രമണമാണ് അറസ്റ്റെന്നും അതു നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഹർജിയെ എതിർത്ത് ഇ.ഡി. സത്യവാങ്മൂലം നൽകിയിരുന്നു. അതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേജ്രിവാളിന്റെ ആരോപണം.
ന്യൂഡൽഹി∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്രിവാൾ. ഈസ്റ്റ് ഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ് ഷോയിലാണ് സുനിത കന്നി പ്രചാരണത്തിനിറങ്ങിയത്. ഈസ്റ്റ് ഡൽഹിയിലെ കോണ്ട്ലി മേഖലയിലെ വോട്ടർമാരെയാണ് സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽനിന്ന് സുനിത അഭിവാദ്യം ചെയ്തത്.
ന്യൂഡൽഹി ∙ അധികാരം കൈവശം വയ്ക്കുന്നതിൽ മാത്രമാണു ഡൽഹി സർക്കാരിനു താൽപര്യമെന്നും താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ലെന്നും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ദേശീയ തലസ്ഥാന മേഖലയിലെ വിവിധ പദ്ധതികൾ തടസ്സപ്പെട്ടിരിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ നിരീക്ഷണം.
ന്യൂഡൽഹി ∙ കൈക്കൂലിയായി നൽകിയ പണം തിരികെക്കിട്ടാൻ കമ്പനികളെ സഹായിക്കുന്ന മദ്യനയം രൂപീകരിക്കുന്നതിൽ പങ്കാളിയായതിലൂടെ, കുറ്റകൃത്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നേരിട്ടും അല്ലാതെയും പങ്കാളിയായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അറിയിച്ചു. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്തു കേജ്രിവാൾ നൽകിയ ഹർജിയിലാണ് ഇ.ഡിയുടെ സത്യവാങ്മൂലം.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ബിആർഎസ് നേതാവ് കെ.കവിതയുംജയിലിൽ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെതിഹാർ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്.
ന്യൂഡല്‍ഹി∙ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒടുവില്‍ ഇന്‍സുലിന്‍ നല്കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടര്‍ന്നാണ് നടപടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്കാന് ജയില്‍ അധികൃതര്‍
ന്യൂഡൽഹി ∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇൻസുലിൻ ആവശ്യമാണോയെന്നു വിലയിരുക്കാൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിർദേശം നൽകി. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടിൽനിന്നു മാമ്പഴം ഉൾപ്പെടെ എത്തിച്ചു കഴിച്ചതിൽ
ന്യൂഡൽഹി∙ ബിജെപി ഇത്തവണ 200 സീറ്റിൽ താഴെ മാത്രമേ നേടൂ എന്നുറപ്പായതിനാലാണു പ്രതിപക്ഷത്തിനെതിരെ പല രീതിയിലുള്ള ആക്രമണങ്ങൾ അഴിച്ചുവിടുന്നതെന്നു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. റാഞ്ചിയിൽ പ്രതിപക്ഷ ഇന്ത്യാമുന്നണി സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവർഗങ്ങളെ
ന്യൂഡൽഹി∙ തിഹാർ ജയിലിൽ ആവശ്യത്തിനു മെഡിക്കൽ സൗകര്യങ്ങളുണ്ടെന്ന അധികൃതരുടെ അവകാശവാദങ്ങളെ പൊളിച്ച് ആം ആദ്മി പാർട്ടി (എഎപി). ഡൽഹി
ന്യൂഡൽഹി∙ ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാർ ജയിലിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (എഎപി). ടൈപ്പ്-2 പ്രമേഹമുള്ള അരവിന്ദ് കേജ്രിവാൾ ഇൻസുലിൻ കുത്തിവയ്ക്കുന്നതിനും ഡോക്ടറുമായി വിഡിയോ കോൺഫറൺസിങ് നടത്തുന്നതിനും
ന്യൂഡൽഹി ∙ തന്റെ ഭക്ഷണം പോലും രാഷ്ട്രീയവൽക്കരിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കോടതിയിൽ പറഞ്ഞു. ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണു താൻ പിന്തുടരുന്നതെന്നും ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ പ്രമേഹ രോഗിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ജയിലിൽ രോഗം വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മനഃപൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആരോപിച്ചു. മാമ്പഴം, മധുരപലഹാരങ്ങൾ എന്നിവ ദിവസവും കഴിക്കുന്നുവെന്നും പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചിൽ കാട്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രമേഹരോഗിയായ കേജ്രിവാൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും മെഡിക്കൽ ജാമ്യത്തിനുമായി ദിവസവും മാങ്ങയും മധുരപലഹാരങ്ങളും ഉരുളക്കിഴങ്ങും കഴിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന് മടങ്ങിയെത്താനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ശ്രമത്തിനു വീണ്ടും തിരിച്ചടി. മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള കേജ്രിവാളിന്റെ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹർജിയിൽതാൽക്കാലിക ആശ്വാസമില്ല. ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉൾപ്പെടെ കക്ഷികൾക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്നഅധ്യക്ഷനായ ബെഞ്ച്, ഹർജി 29നു പരിഗണിക്കാമെന്ന് വ്യക്തമാക്കി.
പാലക്കാട്∙ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ അടച്ചപ്പോൾ കേരളത്തിൽ പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി. ഭരണഘടന വ്യവസ്ഥകൾ പാലിച്ചു കൃത്യമായി അന്വേഷണം നടത്തിയാണു കേന്ദ്ര ഏജൻസികൾ അഴിമതിക്കാരെ അറസ്റ്റ് ചെയ്യുക.
ന്യൂഡൽഹി ∙ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ 21ന് വീണ്ടും സംയുക്ത റാലി നടത്താൻ ഇന്ത്യാസഖ്യം തീരുമാനിച്ചു. സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന രണ്ടാമത്തെ പൊതുസമ്മേളനമായിരിക്കുമിത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡൽഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റിനെതിരെയാണു റാഞ്ചി സമ്മേളനം.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഭാഗമാകാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച റൗസ് അവന്യു കോടതി സിബിഐയോടും ഇ.ഡിയോടും നിലപാടു തേടി. ഹർജി തിങ്കളാഴ്ച പരിഗണിക്കും.
ന്യൂഡൽഹി∙ ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പാക്കാനാണു ബിജെപിയുടെ നീക്കമെന്ന് ആരോപിച്ച് ഡൽഹി മന്ത്രി അതിഷി. രാഷ്ട്രപതി ഭരണം നടപ്പാക്കുന്നതു നിയമവിരുദ്ധമാണെന്നും ജനങ്ങളുടെ താല്പര്യത്തിന് എതിരായിട്ടാണെന്നും അതിഷി പറഞ്ഞു.
ന്യൂഡൽഹി ∙ മദ്യലൈസൻസ് ക്രമക്കേടിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. കോടതിയുടെ അനുമതി വാങ്ങിയ അന്വേഷണ സംഘം തിഹാർ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിനു കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സിബിഐ സംഘം ഇന്നു കോടതിയെ സമീപിച്ചേക്കും. അനുമതി ലഭിച്ചാൽ സിബിഐ ആസ്ഥാനത്തെത്തിച്ചു ചോദ്യംചെയ്യും.
ന്യൂഡൽഹി∙ ബിആർഎസ് നേതാവ് കെ.കവിതയെ സിബിഐ അറസ്റ്റു ചെയ്തു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ജുഡീഷ്യൽ കസ്റ്റഡിൽ തിഹാറിൽ കഴിയുന്ന ഇവരെ കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു.
ജയിലിൽക്കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ബൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കേന്ദ്ര വിജിലൻസി വിഭാഗം ബൈഭവിനെ പുറത്താക്കിയത്. സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു നടപടി. സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയതായാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നു.
ന്യൂഡൽഹി∙ മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് എഎപിക്ക് രാഷ്ട്രീയ വെല്ലുവിളിയാവും. ഇരുസ്ഥാനങ്ങളിലേക്കും 26നാണ് തിരഞ്ഞെടുപ്പു നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നടക്കുന്ന തിരഞ്ഞെടുപ്പ് വീണ്ടും എഎപി– ബിജെപി ബലപരീക്ഷണത്തിന് കളമൊരുക്കും. 26ന് രാവിലെ 11നാണ് വോട്ടെടുപ്പ് നടക്കുക.
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് എഎപിയുടെ മുൻ എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി. ഇതു മൂന്നാം തവണയാണ് ഇത്തരമൊരു ഹർജിയെന്നു വിമർശിച്ചാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് 50,000 രൂപ പിഴ ചുമത്തി ഹർജി തള്ളിയത്.
ന്യൂഡൽഹി∙ ഏകാധിപത്യ സർക്കാരിന്റെ എല്ലാ പീഡനങ്ങളും സഹിക്കാൻ തയാറാണെന്ന് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ സന്ദേശം. കേജ്രിവാൾ ജയിലിൽനിന്നും നൽകിയ സന്ദേശം മന്ത്രി ഗോപാൽ റായ് ആണ് മാധ്യമങ്ങൾക്കു മുൻപിൽ പങ്കുവച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും എംപി സഞ്ജയ് സിങ്ങും ഗോപാൽ റായിയും മറ്റ് ആംആദ്മി പാർട്ടി നേതാക്കളും മുഖ്യമന്ത്രിയുടെ വസതിയിലെത്തി സുനിത കേജ്രിവാളിനെ സന്ദർശിച്ചിരുന്നു.
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി ഡൽഹി സർക്കാരിലെ മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ച് രാജ്കുമാർ ആനന്ദ് പാർട്ടി അംഗത്വവും രാജിവച്ചു.
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ബുധനാഴ്ച രാവിലെ പത്തരയോടെ കേജ്രിവാളിന്റെ അഭിഭാഷകൻ, ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുൻപാകെ വിഷയം ഉന്നയിക്കുകയും ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കടുത്ത പരാമർശങ്ങളോടെ തള്ളി. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു.
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്നു വ്യക്തമാക്കി. സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചില്ല.
ന്യൂഡൽഹി∙ ബിജെപി കെട്ടിച്ചമച്ച കേസിനെ തുടർന്ന് അരവിന്ദ് കേജ്രിവാള് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ നാളെ പിണറായി വിജയനടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരെല്ലാം രാജിവയ്ക്കേണ്ടി വരുമെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്. ആറു മാസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ സഞ്ജയ് സിങ് മനോരമ ന്യൂസിനു നൽകിയ
ന്യൂഡൽഹി∙ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കേജ്രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ട്. ലഭിച്ച പണം ഗോവ നിയമസഭാ
ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും തിരഞ്ഞെടുപ്പിനു പ്രചാരണ ആയുധമാക്കി ആം ആദ്മി പാർട്ടി. ‘ജയിൽ കാ ജവാബ് വോട്ട് സെ’ (ജയിലിനു മറുപടി വോട്ടിലൂടെ) എന്ന മുദ്രാവാക്യം ഉയർത്തിയാണ് വീടുകൾ കയറിയുള്ള എഎപിയുടെ പ്രചാരണം. ന്യൂഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങി. പാർട്ടി മത്സരിക്കുന്ന 4 മണ്ഡലങ്ങളിലും ഇതായിരിക്കും പ്രധാന മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു.
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ വൻ തുക പിഴയായി ചുമത്തുമെന്നു ഡൽഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. എഎപി മുൻ എംഎൽഎ സന്ദീപ് കുമാർ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വിഷയം ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ ബെഞ്ചിലേക്കു മാറ്റി.
ന്യൂഡൽഹി ∙ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നു കാട്ടിയാണു റൗസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയത്.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിആർഎസ് നേതാവ് കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് അപേക്ഷ തള്ളിയത്. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും ആംആദ്മി പാർട്ടി
ന്യൂഡൽഹി∙ ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കേജ്രിവാളിനെ സ്നേഹിക്കുന്നുവെന്ന് മന്ത്രി അതിഷി. ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയായിട്ടല്ല, മകനോ സഹോദരനോ ആയിട്ടാണ് കരുതുന്നത്. അരവിന്ദ് കേജ്രിവാളിന് ജാമ്യം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബിജെപിയുടെ ഇ.ഡിക്കും സിബിഐക്കും എഎപി നേതാക്കളിൽ നിന്ന് മദ്യനയ അഴിമതിക്കേസിൽ ഒരു രൂപ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. മദ്യനയ അഴിമതിയിൽ ബിജെപിക്കാണ് പങ്കുള്ളതെന്നും അതിഷി ആരോപിച്ചു.
ന്യൂഡൽഹി ∙ ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി. കസ്റ്റഡി കാലാവധി തീർന്നതോടെയാണ് ഇദ്ദേഹത്തെ റൗസ് അവന്യു കോടതിയിൽ ഹാജരാക്കിയത്. അതേസമയം, മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ കുറ്റാരോപിതനായ സജ്ഞയ്
1987 ജൂൺ 8ന് ഒരു ഇംഗ്ലിഷ് പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് മലയാളത്തിലാക്കിയാൽ ഇങ്ങനെ വായിക്കാം: ‘ഐഐടി വിദ്യാർഥിക്കെതിരെ പീഡനപരാതി’. വാർത്തയുടെ വിശദാംശങ്ങളിൽ ഇങ്ങനെയൊക്കെ കാണാം: പ്രശസ്തമായ ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥിയാണ് 19 വയസ്സുള്ള പ്രതി. കക്ഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകി. അതിനൊപ്പം തന്നെ ഉപദ്രവിച്ച വിദ്യാർഥിയുടെ ഐഡി കാർഡും പൊലീസിനെ കുട്ടി ഏൽപിച്ചു. ആ കാർഡിലെ പേര് ഇങ്ങനെ: അരവിന്ദ് കേജ്രിവാൾ.
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതി കേസിൽ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന എഎപി നേതാവ് സഞ്ജയ് സിങ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റിനായി ബിജെപിയിലെ ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആറുമാസം ജയിലിലായിരുന്നു സഞ്ജയ് സിങ്.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിലായ അരവിന്ദ് കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടില്ല. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയ ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹർജി പിൻവലിക്കാൻ കക്ഷിക്ക് അനുമതി നൽകി. സമാന ഹർജി നേരത്തെ തള്ളിയിരുന്നു. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് എടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറണോ എന്നതു കേജ്രിവാൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായ താൽപര്യങ്ങൾ ദേശീയ താൽപര്യത്തിനു കീഴിലായിരിക്കണമെന്നു കോടതി ഓർമിപ്പിച്ചു.
ന്യൂഡൽഹി∙ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇതിനകം അറസ്റ്റ് ചെയ്ത പ്രതിപക്ഷനേതാക്കൾ കുറച്ചൊന്നുമല്ല. പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച വേളയിൽ, നേതാക്കളെ വേട്ടയാടിയും മറ്റും പ്രതിപക്ഷത്തെ തളർത്താനാണു സർക്കാരിന്റെ നീക്കമെന്ന ആരോപണമാകട്ടെ അതീവഗൗരവമുള്ളതും. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പല നടപടികളും ജനാധിപത്യവിരുദ്ധമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മുതിർന്ന ആംആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിനു സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിനു പ്രാധാന്യമേറെയാണ്.
എന്തുകൊണ്ട് ജയിലിൽ നിന്ന് ഭരണം നടത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ തീരുമാനിച്ചു? രാജിവച്ചാൽ അതൊരു അപകടകരമായ കീഴ്വഴക്കമായി മാറുമെന്ന് ആംആദ്മി പാർട്ടി സർക്കാരിലെ നിലവിൽ രണ്ടാം സ്ഥാനത്തുള്ള മന്ത്രി അതിഷി പറയുന്നു. കേസിൽ കുടുങ്ങുന്ന മുഖ്യമന്ത്രിമാർ രാജിവയ്ക്കുകയാണെങ്കിൽ പ്രതിപക്ഷ സർക്കാരുകളെ വളരെ എളുപ്പം മറിച്ചിടാൻ ഈ കീഴ്വഴക്കം കേന്ദ്രം ഭരിക്കുന്ന ബിജെപി ഉപയോഗിക്കുമെന്ന് ‘ദ് വീക്കി’ന് നൽകിയ അഭിമുഖത്തിൽ അതിഷി പറഞ്ഞു.
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ച എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ് 6 മാസത്തിനു ശേഷം ജയിൽ മോചിതനായി.ഇന്നലെ രാത്രി എട്ടേകാലോടെ തിഹാർ ജയിലിൽ നിന്നു പുറത്തുവന്ന അദ്ദേഹത്തിന് എഎപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. കഴിഞ്ഞ ഒക്ടോബർ 4ന് അറസ്റ്റിലായ സഞ്ജയ് സിങ്ങിനെ 13നാണു