ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 230 ൽ അധികം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാകുകയും ചെയ്ത കലാപത്തിൽ ഇപ്പോഴും കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നു. ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ ഇന്ന് ഗോത്ര ഭൂരിപക്ഷ ജില്ലകളിൽ ഹർത്താൽ നടത്തും. ഡൽഹി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ രക്തസാക്ഷിദിനം ആചരിക്കും.

ഭൂരിപക്ഷ മെയ്തെയ് വിഭാഗത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ വർഷം മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് കലാപം ആരംഭിക്കുന്നത്. മാർച്ച് അക്രമാസക്തമായതോടെ ഇംഫാൽ താഴ്‍വരയിൽ കുക്കികൾ വേട്ടയാടപ്പെട്ടു. ഇരുവിഭാഗങ്ങളും അവരവർക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലേക്കു പിൻമാറി അതിർത്തികളിൽ യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെട്ടു.

തീവ്ര മെയ്തെയ് വിഭാഗമായ ആരംഭായ് തെംഗോലിൻ നിന്ന് യന്ത്രത്തോക്കുകൾ പിടിച്ചെടുത്ത പട്ടാളവുമായി മെയ്തെയ് വനിതകൾ കഴിഞ്ഞ ദിവസം ഏറ്റുമുട്ടി. കലാപം കൂടുതൽ ആളിപ്പടരുമെന്ന ഭീതിയിലാണ് സുരക്ഷാ ഏജൻസികൾ. 

English Summary:

Manipur riots complete one year today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com