ADVERTISEMENT

ന്യൂഡൽഹി ∙ സംവരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ പേരിലുള്ള വ്യാജ വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത് തെലങ്കാനയിൽ നിന്നാണെന്നു സമൂഹമാധ്യമമായ എക്സ് ഡൽഹി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം കോൺഗ്രസ് സമൂഹമാധ്യമസംഘത്തിലെ 5 പേരെ തെലങ്കാനയിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു ജാമ്യം ലഭിച്ചു.

തെലങ്കാനയിൽ നിന്നുള്ള എഐസിസി സമൂഹമാധ്യമ കോ ഓർഡിനേറ്റർ അരുൺ റെഡ്ഡിയെ ഇന്നലെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന പിസിസിയുടെ എക്സ് പേജിൽ വിഡിയോ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിക്കും ഡൽഹി പൊലീസ് സമൻസ് നൽകിയിരുന്നു. ബിജെപി സർക്കാരുണ്ടാക്കുമ്പോൾ, എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കുമെന്ന് ഷാ പ്രസംഗിക്കുന്ന തരത്തിലാണു വ്യാജ വിഡിയോ.  

English Summary:

One more arrested on Amit Shah's fake video case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com