ADVERTISEMENT

ന്യൂഡൽഹി ∙ റായ്ബറേലിയിൽ രാഹുൽഗാന്ധി മത്സരിക്കുന്നതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും. അമേഠിയിൽ നിന്ന് ‘പേടിച്ചോടിയ’ രാഹുൽ സമാനരീതിയിൽ വയനാടിനെയും വഞ്ചിക്കുമെന്നതാണു പ്രചാരണത്തിന്റെ കാതൽ. ‘റൺ രാഹുൽ റൺ’ ‘പേടിക്കാതിരിക്കൂ (ഡരോ മത്)’ എന്നീ ഹാഷ്ടാഗുകളിൽ സമൂഹ മാധ്യമങ്ങളിൽ ബിജെപി ഐടി സെല്ലും പ്രചാരണം നടത്തുന്നുണ്ട്.  വയനാട്ടിൽ രാഹുൽ തോൽക്കുമെന്നു കോൺഗ്രസിന് ഉറപ്പായെന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  

രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നത് വയനാട്ടിലെ ജനങ്ങളോടു കാണിക്കുന്ന വഞ്ചനയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അമേഠിയിൽ കോൺഗ്രസ് തോൽവി സമ്മതിച്ചെന്ന് ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി പറഞ്ഞു. 

പ്രചാരണതന്ത്രം വേറെ

രാഹുൽ ഗാന്ധി വയനാടിനെ വഞ്ചിച്ചുവെന്ന് പ്രസ്താവന ഇറക്കിയെങ്കിലും റായ്ബറേലിയിൽ ബിജെപിയുടെ പ്രചാരണം നേരെ തിരിച്ചാവും. രണ്ടിടത്തും ജയിച്ചാൽ രാഹുൽ വയനാട് നിലനിർത്തുമെന്നും റായ്ബറേലിയിൽ മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്നുവെന്നുമായിരിക്കും പാർട്ടി വോട്ടർമാരോടു പറയുക.

English Summary:

Prime Minister Narendra Modi and BJP ridicule Rahul Gandhi's contest in Rae Bareli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com