ADVERTISEMENT

കോഴിക്കോട്∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാൽ കോൺഗ്രസ് അതിനും തയാറാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വയനാട്ടിൽ രാഹുൽഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. സമരാഗ്നി 3 ജില്ല പിന്നിട്ടപ്പോൾ ജനങ്ങൾ പകർന്ന ആത്മവിശ്വാസം ചെറുതല്ല. പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ പങ്കെടുത്തതിൽ തെറ്റില്ല. ബിഎംഎസ് യോഗത്തിൽ പങ്കെടുക്കാൻ എളമരം കരീം ഡൽഹിയിൽ നിന്ന് പാലക്കാട്ട് പറന്നെത്തിയതിൽ സിപിഎം നടപടിയെടുക്കാത്തത് എന്തു കൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.

English Summary:

K sudhakaran said that UDF will discuss the Muslim League's demand for three seats in Lok Sabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com