ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിൽ റഷ്യൻ മിസൈൽ പതിച്ച് 5 പേർ മരിച്ചു. ആക്രമണത്തിനു സാക്ഷിയായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരിൽ പെടുന്നു.

തുറമുഖനഗരമായ ഒ‍ഡേസയിലെ കടലോര ഉദ്യാനത്തോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനു നേരെയാണു തിങ്കളാഴ്ച മിസൈൽ ആക്രമണമുണ്ടായത്. സ്ഥാപനത്തിന്റെ മേൽക്കൂര പൂർണമായി കത്തിനശിച്ചു. റഷ്യൻ മിസൈലുകൾ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ.

English Summary:

Russian missile attack in Odesa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com