ADVERTISEMENT

വാഷിങ്ടൻ ∙ കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു – പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് നിർമിതബുദ്ധി (എഐ) സംവിധാനമാണ്. യുഎസ് വ്യോമസേനാ സെക്രട്ടറി ഫ്രാൻക് കെൻഡലിനെയും വഹിച്ചായിരുന്നു ചരിത്രയാത്ര.

പൈലറ്റുള്ള എഫ്16 യുദ്ധവിമാനവുമായി ചേർന്നുള്ള യാത്രയിൽ എഐ വിമാനം ഒപ്പത്തിനൊപ്പം കുതിച്ചു. മണിക്കൂറിൽ 885 കിലോമീറ്റർ വേഗത്തിലായിരുന്നു മിന്നൽയാത്ര. സൈനിക വ്യോമയാനരംഗത്ത് എഐ ഉപയോഗത്തിലെ നിർണായക ചുവടുവയ്പാണിത്. 2028 ആകുമ്പോഴേക്കും 1000 എഐ യുദ്ധവിമാനങ്ങൾ അണിനിരത്തുകയാണ് യുഎസിന്റെ ലക്ഷ്യം.

English Summary:

AI flying fighter jets, Speed ​​eight hundred and eighty five km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com