ADVERTISEMENT

ക്രിസ്മസ് ആയതോടെ കേക്ക് ഉണ്ടാക്കുന്ന തിരക്കിലാണ് മിക്കവരും. പല വെറൈറ്റി കേക്കുകളും തയാറാക്കാറുണ്ട്. എന്നാലും പ്ലം കേക്കിന് അന്നും ഇന്നും ആരാധകർ ഏറെയുണ്ട്. പ്ലം കേക്ക് ഉണ്ടാക്കുമ്പോള്‍ മുന്തിരി, ഈന്തപ്പഴം, ചെറി, ടൂട്ടി ഫ്രൂട്ടി തുടങ്ങിയ ഡ്രൈഫ്രൂട്ട്സിനൊപ്പം സോക്ക് ചെയ്തു വയ്ക്കുന്ന രണ്ട് പ്രധാന ചേരുവകളാണ്‌ ഓറഞ്ച് പീല്‍ വിളയിച്ചതും ഇഞ്ചി വിളയിച്ചതും. മറ്റു കേക്കുകളിലും ഡെസേർട്ടുകളിലും ചിലപ്പോഴൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. വളരെ എളുപ്പത്തില്‍ ഇതെങ്ങനെ വീട്ടില്‍ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

കാൻഡീഡ് ജിഞ്ചറിനായി

•  പഞ്ചസാര - 1/2 കപ്പ്
•  വെള്ളം - 1/2 കപ്പ്
•  ഫ്രെഷ് ഇഞ്ചി - 100 ഗ്രാം

കാൻഡീഡ് ഓറഞ്ച് പീലിനായി

 •  പഞ്ചസാര - 1/2 കപ്പ്
•  വെള്ളം - 1/2 കപ്പ്
 •  ഓറഞ്ച് തൊലി - 2 എണ്ണത്തിന്റെ

തയാറാക്കുന്ന വിധം

•  ഇഞ്ചി കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ്, കനം കുറച്ച് വട്ടത്തില്‍ മുറിച്ചെടുക്കുക.

•  ഇനി ഇത് ഒരു പാത്രത്തിലിട്ട് മൂടിനില്‍ക്കുന്ന അത്രയും വെള്ളമൊഴിച്ച് തിളപ്പിക്കണം. തിളച്ച ശേഷം ചെറിയ തീയിലാക്കി 10 മിനിറ്റ് അടച്ച് വയ്ക്കുക.
•  ശേഷം ഇതില്‍ നിന്നും ഇഞ്ചി അരിച്ചെടുക്കുക.(ഈ വെള്ളം ജിന്‍ജര്‍ ടീ ഉണ്ടാക്കാന്‍ ഉപയോഗിക്കാം)
•  അടുത്തതായി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി സ്റ്റൗവില്‍ വെച്ച് നന്നായി ചൂടായി വരുമ്പോള്‍, അരിച്ചെടുത്ത ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച് ചെറിയ തീയില്‍ 10 മിനിറ്റ് അടച്ച് വെക്കുക. 
•  അതിനുശേഷം അധികമുള്ള വെള്ളം വറ്റിച്ചെടുത്ത് ചൂടാറാനായി ഒരു പ്ലേറ്റിലേക്ക് നിരത്തിയിടുക. ചൂടാറിക്കഴിയുമ്പോള്‍ ഡ്രൈ ആയിട്ട് വരും.
•  ഓറഞ്ച് നന്നായി കഴുകിയ ശേഷം തൊലിയെടുക്കുക. 2 കപ്പ് വെള്ളം തിളപ്പിക്കാന്‍ വെച്ച് ഈ ഓറഞ്ച് തൊലി അതിലേക്ക് ഇട്ട് കൊടുക്കുക. 
• 5 മിനിറ്റ് തിളപ്പിച്ച ശേഷം ഈ വെള്ളം ഊറ്റിക്കളഞ്ഞ് ഓറഞ്ച് തൊലി തണുക്കാന്‍ അനുവദിക്കുക.
• തണുത്ത ശേഷം ഉള്ളിലെ വെളുത്ത സ്കിന്‍ ചുരണ്ടിക്കളഞ്ഞ് നീളത്തില്‍ മുറിച്ചെടുക്കുക.
•  ഇനി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കി സ്റ്റൗവില്‍ വച്ച് നന്നായി ചൂടായി വരുമ്പോള്‍ നീളത്തില്‍ മുറിച്ചെടുത്ത ഓറഞ്ച് തൊലി ചേര്‍ത്ത് തിളപ്പിച്ച്, ചെറിയ തീയില്‍ 15 മിനിറ്റ് അടച്ച് വെക്കുക. 
• അതിനുശേഷം അധികമുള്ള വെള്ളം വറ്റിച്ചെടുത്ത് ചൂടാറാനായി ഒരു പ്ലേറ്റിലേക്ക് നിരത്തിയിടുക. ചൂടാറിക്കഴിയുമ്പോള്‍ ഡ്രൈ ആയിട്ട് വരും.

ശ്രദ്ധിക്കുക - ചൂടാറിക്കഴിയുമ്പോള്‍ ഡ്രൈ ആയിട്ടില്ലായെങ്കില്‍ വെയിലില്‍ വെച്ച് ഉണക്കിയ ശേഷം മാത്രമേ കുപ്പിയിലാക്കി സൂക്ഷിക്കാവൂ. ഉടനെ ഉപയോഗിക്കാനാണെങ്കില്‍ ഡ്രൈ ആയിട്ടില്ലായെങ്കിലും കുഴപ്പമില്ല.

English Summary:

Candied Orange Peel for Plum Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com