കോവിഡ് മഹാമാരിക്കാലത്ത് അമൃതായി അവതരിച്ച കോവിഷീൽഡിന് വേണ്ടി വരി നിന്നവർക്ക് ഒട്ടും ആശ്വാസ്യകരമായിരുന്നില്ല പോയവാരം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന കമ്പനിയുടെ പ്രസ്താവനയെ പൊടിപ്പും തൊങ്ങലും വച്ച് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ജനം ചർച്ചയാക്കിയതോടെ കോവിഷീൽഡ് വില്ലനായി. ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രീമിയം വാർത്ത കഴിഞ്ഞയാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ ചൂടിന്റെ തലസ്ഥാനം പാലക്കാടാണ്. മേയ്മാസമായിട്ടും വേനൽച്ചൂട് പിടിവിടാൻ തയാറാവുന്നില്ല. കൊടുംചൂട് പാലക്കാടിന്റെ ജീവിതത്തെ എത്രമാത്രമാണ് മാറ്റിയതെന്നും എന്തൊക്കെ മാർഗങ്ങളാണ് ചൂട് പ്രതിരോധിക്കാനായി അവിടെ ജനം ഉപയോഗിക്കുന്നതെന്നും വിശദീകരിച്ച പ്രീമിയം റിപ്പോർട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. പാലക്കാടൻ ജീവിതം തൊട്ടറിഞ്ഞ വേനൽച്ചിത്രങ്ങളും ചേർന്നതായിരുന്നു റിപ്പോർട്ട്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com