ADVERTISEMENT

മ്യൂച്വൽ ഫണ്ടിൽ നിന്നു പണം പിൻവലിക്കാൻ കഴിയുന്നില്ല എന്ന പരാതികൾ സോഷ്യൽ മീഡിയയിൽ കൂടുകയാണ്. കെവൈസി (KYC) സമർപ്പിക്കാത്തതാണ് ഒരു കൂട്ടരുടെ പ്രശ്നം. പാൻ കാർഡിലെ പേരും മ്യൂച്വൽ ഫണ്ട് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിലും പണം തിരിച്ചെടുക്കാനുള്ള അപേക്ഷ മ്യൂച്വൽ ഫണ്ട് ഹൗസുകൾ സ്വീകരിക്കില്ല.

മ്യൂച്വൽ ഫണ്ടുകൾക്ക് പണം തിരിച്ചു നൽകാൻ ഇഷ്ടമല്ല എന്ന സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പലരും അതിനു പിന്നിലുള്ള ഈ കാര്യങ്ങൾ പറയുന്നില്ല. പ്രധാന രേഖകളിൽ പേര് കൃത്യമായിരിക്കണം എന്നുള്ള നിബന്ധന മ്യൂച്വൽ ഫണ്ട് ഹൗസുകൾ മാത്രമല്ല എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും ഇപ്പോൾ നിർബന്ധമാക്കിയിട്ടുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് പണം പിൻവലിഞ്ഞു പോകുന്ന ബാങ്ക് അക്കൗണ്ടും അതേ ആളുടെ തന്നെയായിരിക്കണം എന്ന നിബന്ധനയും മിക്കവാറും എല്ലാ ബ്രോക്കറേജ് ഹൗസുകൾക്കുമുണ്ട്. മറ്റുള്ളവരുടെ അക്കൗണ്ട് വഴി ഓഹരി വിപണിയിൽ നിക്ഷേപിക്കാനാകരുത് എന്ന കാര്യം ഉറപ്പ് വരുത്താനാണിത്.

നമ്മുടെ ബാങ്ക് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നത് നമ്മുടെ പണം മാത്രമേ കൃത്യമായി നിക്ഷേപിക്കാൻ എത്തുന്നുള്ളൂ എന്ന് സ്ഥിരീകരിക്കാൻ കൂടിയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കും സെബിയും പണമിടപാടുകളിൽ കർശന നിയമങ്ങൾ ഇപ്പോൾ കൊണ്ടുവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com