ADVERTISEMENT

തിരുവനന്തപുരം∙ മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പാൽ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്.

മാർച്ച് 31 വരെ പ്രതിദിന സംഭരണത്തിൽ 3.50 ലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. ഇതാണ് ഏപ്രിലിൽ വീണ്ടും കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം പാൽ സംഭരണത്തിൽ 10.5 % കുറവു രേഖപ്പെടുത്തി.

ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തതോടെയാണ് കേരളത്തിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞത്. പ്രാദേശിക സംഘങ്ങളിൽ സംഭരിക്കുന്ന പാൽ അവിടെത്തന്നെ കൂടുതലായി വിൽക്കുന്നതും മിൽമയുടെ പാൽ സംഭരണത്തെ കാര്യമായി ബാധിച്ചു. കർണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അധികമായി പാൽ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ഇടയ്ക്ക് പാൽ എത്തിച്ചിരുന്നെങ്കിലും അവിടെയും പാൽ സംഭരണം കുറഞ്ഞതോടെയാണ് മറ്റ് സംസ്ഥാനങ്ങളെ മിൽമ ആശ്രയിച്ചത്. മിൽമയുടെ മൂന്നു മേഖലാ യൂണിയനുകളിൽ തിരുവനന്തപുരം യൂണിയനിലാണ് പാൽ സംഭരണം ഏറ്റവും കുറവ്. തൊട്ടടുത്ത് എറണാകുളം യൂണിയനാണ്. 

മലബാർ മേഖലാ യൂണിയനിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല.

വേനൽ കടുത്തതോടെ മിൽമയുടെ തൈര്, സംഭാരം എന്നിവയുടെ വിൽപനയും വർധിച്ചു.

ചൂട് കൂടിയ സാഹചര്യത്തിൽ പശുക്കളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കർഷകർക്കിടയിൽ ബോധവൽക്കരണ പരിപാടികളും മിൽമ ആരംഭിച്ചു.

English Summary:

Less storage of warm milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com