ADVERTISEMENT

ന്യൂഡൽഹി ∙ സുഗന്ധ വ്യഞ്ജനങ്ങളിലും ഔഷധങ്ങളിലും പരിശോധന ഊർജിതമാക്കാൻ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). ഇന്ത്യയിൽ നിന്നുള്ള വിവിധ മസാല ഉൽപന്നങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിൽ നടപടി സ്വീകരിക്കുകയും പലതിനും നിരോധനം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണു തീരുമാനം. 

പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, സമ്പുഷ്ടീകരിച്ച അരി(ഫോർട്ടിഫൈഡ് റൈസ്) എന്നിവയിലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ ഇതു നടപ്പാക്കും. ഓരോ വർഷം കഴിയുന്തോറും പരിശോധനകൾ വർധിക്കുകയാണെന്നും അതോറിറ്റി വ്യക്തമാക്കി. 

കാൻസറിനു കാരണമാകുന്ന എഥിലിൻ ഓക്സൈഡ് എന്ന രാസവസ്തു ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത 4 മസാല ഉൽപന്നങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്നു ഹോങ്കോങ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ഇവയ്ക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം പരിശോധന ശക്തമാക്കാനുള്ള കാരണം ഇതാണെന്ന് അതോറിറ്റി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 

ഭക്ഷ്യ ഉൽപന്നങ്ങളുടെ പരിശോധന 4 മടങ്ങായി ഏതാനും വർഷങ്ങൾക്കിടെ വർധിച്ചുവെന്നും അതോറിറ്റി വിശദീകരിച്ചു. 2020–21ൽ 1.08 ലക്ഷം സാംപിളുകളാണു പരിശോധിച്ചതെങ്കിൽ 2023–24 വർഷത്തിൽ ഇതു 4.5 ലക്ഷമായി വർധിച്ചു.

English Summary:

Spice and medicine inspection will be tightened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com