ADVERTISEMENT

ന്യൂഡൽഹി∙ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ യുപിഐയ്ക്ക് (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സമാനമായ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനായി ഇന്ത്യ പിന്തുണയ്ക്കും. ഇതിനായി ബാങ്ക് ഓഫ് നമീബിയയുമായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) കരാർ ഒപ്പുവച്ചു. പല രാജ്യങ്ങളിലെ പണമിടപാട് ശൃംഖലകളുമായി യുപിഐ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യത്ത് യുപിഐ പോലൊരു സംവിധാനം വികസിപ്പിക്കാൻ എൻപിസിഐ ഇടപെടുന്നത്.

ഇതുവരെ യുപിഐയുമായി പേയ്മെന്റ് ശൃംഖലകൾ ബന്ധിപ്പിച്ച രാജ്യങ്ങൾ: നേപ്പാൾ, ഭൂട്ടാൻ, ഫ്രാൻസ് (ഇ–കൊമേഴ്സ്), മൊറീഷ്യസ്, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ.

English Summary:

NPCI Inks Pact with Bank of Namibia for Developing UPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com